AutoMobile

റോഡപകടങ്ങള്‍ കുറയ്ക്കാൻ കുടുംബ ഫോട്ടോ സീറ്റിന് മുന്നിൽ സ്ഥാപിക്കുക

റോഡപകടങ്ങള്‍ കുറയ്ക്കാൻ കുടുംബ ഫോട്ടോ സീറ്റിന് മുന്നിൽ സ്ഥാപിക്കുക

ഉത്തർപ്രദേശ് :വർധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പരീക്ഷണവുമായി ഉത്തർപ്രദേശ് സർക്കാർ. അപകടങ്ങള്‍ ഒഴിവാക്കാൻ ഡ്രൈവിങ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ സ്ഥാപിക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിർദ്ദേശം.

മുന്നില്‍ കുടുംബ ഫോട്ടോ വെയ്ക്കുന്നതിലൂടെ ഡ്രൈവർ മിതമായ വേഗതയില്‍ സുരക്ഷിതമായി വാഹനം ഓടിക്കും ഇതിലൂടെ അപകടവും കുറയുന്നു. ഗതാഗത കമ്മീഷണർ ഡ്രൈവർമാർക്ക് നിർദ്ദേശം നല്‍കി.

2022നെ അപേക്ഷിച്ച്‌ 2023ല്‍ യു.പിയിലെ റോഡ് അപകടങ്ങളുടെ നിരക്കില്‍ 4.7 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. വെക്കണമെന്നാണ് ഡ്രൈവർമാർക്ക് ഗതാഗത വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ബസുകളിലും സ്വകാര്യ വാഹനങ്ങളിലും കുടുംബത്തിന്റെ ചിത്രം ഡാഷ് ബോർഡില്‍ സൂക്ഷിക്കണമെന്ന് ഗതാഗത കമ്മീഷണർ ചന്ദ്രഭൂഷണ്‍ സിംഗ് പറഞ്ഞു.

ഇക്കാര്യം ഉറപ്പുവരുത്താൻ ആർടിഒമാർക്കും എആർടിഒമാർക്കും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും കത്തയച്ചു. കുടുംബത്തിന്റെ ഫോട്ടോ എപ്പോഴും കാണുമ്പോള്‍ ഡ്രൈവർമാർ സുരക്ഷിതമായ ഡ്രൈവിംഗ് സ്വീകരിക്കും അമിത വേഗത കുറയ്ക്കും.

ഡ്രൈവർമാരുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ഇതുവഴി കുറക്കാനാകുമെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ഘട്ടംഘട്ടമായാണ് പുതിയ നിർദേശം നടപ്പാക്കുക. ആന്ധ്രാപ്രദേശില്‍ നേരത്തെ ഈ പരീക്ഷണം നടത്തിയിരുന്നു. ഇവിടെ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിൻസിപ്പല്‍ സെക്രട്ടറി എല്‍.വെങ്കിടേശ്വർ ലു പറഞ്ഞു.

STORY HIGHLIGHTS:To reduce road accidents, the transport department has suggested placing the family photo in front of the seat.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker