കിയ ഇന്ത്യന്‍ വിപണിയില്‍ 2024 കാരന്‍സ് പുറത്തിറക്കി.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ 2024 കാരന്‍സ് പുറത്തിറക്കി.
ഈ പുതിയ മോഡല്‍ ഒമ്പത് പുതിയ വകഭേദങ്ങളില്‍ അവതരിപ്പിക്കുന്നു. ഇതോടെ മൊത്തം ഓപ്ഷനുകളുടെ എണ്ണം 30 ആയി. ഡീസല്‍ എഞ്ചിനുള്ള പുതിയ ട്രാന്സ്മിഷന് ഓപ്ഷനും പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണിയും പുത്തന്‍ പുറം നിറവും സഹിതം കിയ കാരെന്‍സിനെ നവീകരിച്ചു.
കാരന്‍സിന്റെ പുതിയ വേരിയന്റുകളുടെ എക്സ്-ഷോറൂം വില 12.12 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. അടിസ്ഥാന-ലെവല്‍ വേരിയന്റ് 10.52 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. എക്സ്ക്ലൂസീവ് ഫീച്ചറുകളോടെ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്ത ടോപ്പ്-ഓഫ്-ലൈന്‍ എക്സ്-ലൈന്‍ വേരിയന്റിന് 19.67 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
2024 കിയ കാരന്‍സ് വിവിധ ട്രിമ്മുകളിലായി ഒമ്പത് പുതിയ വേരിയന്റുകളോടെ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമായ പ്രീമിയം, പ്രീമിയം (ഒ), പ്രസ്റ്റീജ്, പ്രസ്റ്റീജ്+, ലക്ഷ്വറി, ലക്ഷ്വറി+ തുടങ്ങിയ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക്കിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി ആറ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് അവതരിപ്പിച്ചതാണ് 2024 കാരന്‍സ് എംപിവിയിലെ പ്രധാന അപ്ഡേറ്റുകളിലൊന്ന്. ഈ ഡീസല്‍ എഞ്ചിന് 113 ബിഎച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
STORY HIGHLIGHTS:Kia has launched the 2024 Carens in the Indian market.