ഷവോമിയുടെ എസ് യു 7 ഇലക്ട്രിക് കാര്‍ പുറത്തിറങ്ങി.
ചൈന:ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവത്തിന് തന്നെ തിരി കൊളുത്തി ഷവോമിയുടെ എസ് യു 7 എന്ന ഇലക്ട്രിക് കാര്‍ ചൈനയില്‍ പുറത്തിറങ്ങി.
ഇ വി സെഡാന് 2,15,900 യുവാന്‍ ആണ് ചൈനയിലെ വില (ഏകദേശം25.34 ലക്ഷം രൂപ). ഒമ്പതു നിറങ്ങളില്‍ മൂന്നു വേരിയന്റുകളില്‍ വാഹനം വിപണിയിലിറങ്ങും. യുവത്വം നിറഞ്ഞ സ്പോര്‍ട്ടി രൂപമാണ് വാഹനത്തിന്.
ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ റേഞ്ച് നല്‍കും ബേസ് മോഡലിലെ 73.6 കിലോവാട്ട്അവര്‍ ബാറ്ററി. 5.28 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. കൂടിയ വേഗം മണിക്കൂറില്‍ 210 കിലോമീറ്റര്‍. 295 ബിഎച്ച്പി മോട്ടോറാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. എസ്യു 7 പ്രോ വേരിയന്റിന് വലുപ്പം കൂടിയ 94.3 കിലോവാട്ട്അവര്‍ ബാറ്ററിയാണ് കരുത്തേകുന്നത്.
830 കിലോമീറ്ററാണ് പ്രോ വേരിയന്റിന്റെ റേഞ്ച്. എസ് യു 7 മാക്സ് എന്ന വേരിയന്റിന് 101 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. പവര്‍ 663 ബി എച്ച് പിയാണ്. 2.78 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ മോഡലിന് കഴിയും.
കൂടിയ വേഗം 265 കിലോമീറ്ററാണ്. 400 വി ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ 15 മിനിറ്റ് ചാര്‍ജിങ്ങില്‍ 350 കിലോമീറ്റര്‍ റേഞ്ച് നല്കാന് കഴിയുമെന്നതാണ് ആദ്യ രണ്ടു വേരിയന്റുകളായ ബേസിക് മോഡലിലും പ്രോ വേരിയന്റിലും എസ് യു 7ന്റെ നെ സംബന്ധിച്ച് ഷവോമി നല്കുന്ന ഉറപ്പ്.
എന്നാല്‍ എസ് യു 7 മാക്സ് വേരിയന്റിന് 800 വി ആര്‍ക്കിടെക്ചര്‍ ആയതിനാല്‍ 15 മിനിറ്റ് ചാര്‍ജില്‍ 510 കിലോമീറ്റര്‍ റേഞ്ച് ഓടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശ വാദം.
STORY HIGHLIGHTS:Xiaomi’s SU7 electric car has been released