മൂന്നു ഡോര്‍ ഥാറിന്റെവിശദാംശങ്ങള് പുറത്തുവിട്ട് മഹീന്ദ്ര.
മൂന്നു ഡോര്‍ ഥാറിന്റെ സ്പെഷല്‍ എഡിഷന് എര്‍ത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര.
മരുഭൂമിയുടെ മനോഹരമായ നിറമാണ് എര്‍ത്ത് എഡിഷന് നല്‍കിയിരിക്കുന്നത്. ഓഫ് റോഡിങ്ങിന് യോജിച്ച കുടുംബ വാഹനമായാണ് വരവ്.
ഫീച്ചറുകളുടേയും പ്രകടനത്തിന്റേയും മൂല്യമെടുത്താല്‍ വിലയും ഥാര്‍ എര്‍ത്തിനെ ആകര്‍ഷകമാക്കുന്നു. ഡെസേര്‍ട്ട് ഫ്യൂറി എന്നാണ് മനോഹരമായ മരുഭൂമിയുടെ നിറത്തിന് ഥാര്‍ നല്‍കിയിരിക്കുന്ന പേര്. എല്‍എക്സ് ഹാര്‍ഡ് ടോപ്പ് 4ഃ4 മോഡല്‍ അടിസ്ഥാനമാക്കിയാണ് ഥാര്‍ എര്‍ത്ത് പുറത്തിറക്കിയിരിക്കുന്നത്.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകളില് എര്‍ത്ത് ലഭ്യമാണ്. പെട്രോള്‍ മാനുവല്‍ ട്രാന്സ്മിഷന് 15.40 ലക്ഷവും പെട്രോള്‍ ഓട്ടമാറ്റിക് ട്രാന്സ്മിഷന് 16.99 ലക്ഷവുമാണ് വില. എര്‍ത്ത് എഡിഷന്റെ ഡീസല്‍ മാനുവല്‍ ട്രാന്സ്മിഷന് 16.15 ലക്ഷവും ഒട്ടമാറ്റിക് ട്രാന്സ്മിഷന് 17.60 ലക്ഷവും വിലയിട്ടിരിക്കുന്നു.
ഥാര്‍ എര്‍ത്ത് എഡിഷനില്‍ 2.0 ലീറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്ജിന് ഓപ്ഷനുകളാണുള്ളത്. 150 ബിഎച്ച്പി കരുത്തും പരമാവധി 320 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് 2.0 ലീറ്റര്‍ പെട്രോള്‍ എന്ജിന്. 130 ബിഎച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് 2.2 ലീറ്റര്‍ ഡീസല്‍ എന്ജിന്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളാണ് മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷനിലുള്ളത്.
STORY HIGHLIGHTS:Mahindra has released the details of the special edition of the three-door Thar.