Education

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്.

SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്…ഉത്തരക്കടലാസ് മാറുന്നു

മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും.

വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്. വരയിട്ട് നൽകുന്നതോടെ സ്ഥലം നഷ്ടപ്പെടുത്താതെ എഴുതാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

മെയിൻ ഷീറ്റിന് എട്ട് പുറങ്ങളുണ്ടാകും. ഇതിലാണ് വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തുക.

നേരത്തെ ആൻസർ ബുക്ക്ലെറ്റിൽ (മെയിൻ ഷീറ്റ്) ഒരു പേജ് മാത്രമാണ് അഡീഷണൽ ഉത്തരക്കടലാസായി ഉണ്ടായിരുന്നത്. ഇനിമുതൽ മെയിൻ ഷീറ്റിലെ ബുക്ക്ലെറ്റിൽ ആറ് പുറങ്ങൾ ഉത്തരമെഴുതാൻ ഉണ്ടാകുന്നതാണ്.

പരീക്ഷപ്പേടി, മാറ്റാൻ ടോള്‍ഫ്രീയും സജ്ജമായി

എസ്എസ്എല്‍സി, ഹയർസെക്കൻഡറി, വൊക്കേഷനല്‍ ഹയർസെക്കൻഡറി പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ സമ്മർദങ്ങള്‍ ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീ-ഹെല്പ് ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രത്തിന് തുടക്കമായി. കുട്ടികള്‍ക്കും രക്ഷാകർത്താക്കള്‍ക്കും സൗജന്യമായി *18004252844* എന്ന നമ്പറില്‍ വിളിക്കാം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ഫോണില്‍ കൗണ്‍സലിങ് സഹായം ലഭ്യമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് സംവിധാനം ഒരുക്കിയത്. ടോള്‍ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാപ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും. നിംഹാൻസ് ബംഗളൂരുവില്‍നിന്ന് പരിശീലനം ലഭിച്ച സൗഹൃദ കോഓഡിനേറ്റർമാരാണ് കൗണ്‍സലിങ്ങിന് നേതൃത്വം നല്‍കുന്നത്


കൂടുതലായി ആവശ്യപ്പെടുന്ന ഉത്തരക്കടലാസുകൾക്ക് രണ്ട് പുറമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇനിമുതൽ വരയിട്ട ഡബിൾ ഷീറ്റായിരിക്കും ഇത്. അതേസമയം കണക്ക് ഉൾപ്പടെയുള്ള വിഷയങ്ങൾക്ക് വരയിട്ട പേപ്പറുകൾ നൽകുന്നത് അനുചിതമാകുമെന്നതിനാൽ അത്തരം വിഷയങ്ങൾക്ക് മാത്രം പഴയ മോഡൽ ഉത്തരക്കടലാസ് നൽകാനാണ് സാധ്യത.

STORY HIGHLIGHTS:There is a report that there will be a change in the SSLC exam answer sheet.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker