Gadgets

ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

ആപ്പിള്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഐഫോണിന്റെ ഫോള്‍ഡബിള്‍ ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും പുറത്തായി എന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം 12 ഇഞ്ച് സ്‌ക്രീനായിരിക്കും പുതിയ ഫോള്‍ഡബിള്‍ ഐഫോണിന് ഉണ്ടാവുക. രണ്ട് 6.1 ഇഞ്ച് ഫോണുകള്‍ ഒരുമിച്ച്‌ മടക്കിവെച്ചതിന് സമാനമായിരിക്കും പുതിയ ഫോള്‍ഡബിള്‍ ഐഫോണ്‍ എന്നാണ് റിപ്പോർട്ട്.

നിലവില്‍ ഐപാഡുകള്‍ക്ക് 11 ഇഞ്ച് മുതല്‍ 13 ഇഞ്ച് വരെയാണ് സ്‌ക്രീൻ ഉള്ളത്. പുതിയ ഫോള്‍ഡബിള്‍ ഐഫോണ്‍ മടക്കിയാല്‍ 9.2 മില്ലീമീറ്റർ കനവും നിവർത്തിയാല്‍ 4.6 മില്ലീമീറ്റർ കനവുമായിരിക്കും ഉണ്ടാവുക.

ഇതോടെ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍ ഫോണുകളില്‍ ഒന്നായി ഐഫോണ്‍ മാറും. അലുമിനിയം മെറ്റല്‍ ബോഡിയായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക എന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

ഫോള്‍ഡബിള്‍ ഐഫോണില്‍ പുറകിലായി ഒരു പ്രൈമറി ക്യാമറയും അള്‍ട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും. 5,000mAh ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക. സ്റ്റെയിൻലെസ് സ്റ്റീല്‍ കേസിംഗുകളുള്ള രണ്ട് ബാറ്ററി പായ്ക്കുകളും ഫോണിനുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

STORY HIGHLIGHTS:Apple is preparing to release a foldable phone

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker