ടെക് ഭീമന്റെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്ട്ട് വാച്ച്
ടെക് ഭീമൻഇതാദ്യമായാണ് തങ്ങളുടെ സ്മാർട്ട് വാച്ച് ഇന്ത്യയില് അവതരിപ്പിക്കുന്നത്. രൂപകല്പ്പന മുതല് വില വരെ ഉള്ള ഗൂഗിളിൻ്റെ ഏറ്റവും പുതിയ ഉല്പ്പന്നങ്ങളെ കുറിച്ച് നിങ്ങള് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
ആദ്യം പിക്സല് വാച്ച് 3യെ പരിചയപ്പെടുത്താം. പുതുതായി ലോഞ്ച് ചെയ്ത പിക്സല് വാച്ച് 3 രണ്ട് വലുപ്പങ്ങളില് വരുന്നു – 41 എംഎം, 45 എംഎം. ആക്ച്വ ഡിസ്പ്ലേ ആണ് ഇതില് നല്കിയിരിക്കുന്നത്. ടെക് ഭീമൻ ഡിസൈനില് ചില മെച്ചപ്പെടുത്തലുകള് കൊണ്ടുവന്നിട്ടുണ്ട്. പിക്സല് വാച്ച് 3ക്ക് ഇപ്പോള് 16 ശതമാനം ചെറിയ ബെസലുകളും യഥാക്രമം 41 എംഎം, 45 എംഎം വേരിയൻ്റുകളില് 10 ശതമാനം, 40 ശതമാനം വലിയ സ്ക്രീനുകളും ഉണ്ട്.
ഇത് ഗൂഗിളിൻ്റെ പുതിയ Actua ഡിസ്പ്ലേയില് പായ്ക്ക് ചെയ്യുന്നു. അത് 60Hz ൻ്റെ റിഫ്രഷ് റേറ്റും 2,000 nits വരെ ബ്രൈറ്റ്നസ്സും വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1 nits വരെ ലോ ബ്രൈറ്റ്നസ്സും ഉണ്ട്. ഉറക്കത്തിൻ്റെ ഗുണനിലവാരം, റെഡിനെസ്സ് സ്കോർ, വീക്കിലി ഗോള് പ്രോഗ്രസ്സ്, ഹാർട്ട് റേറ്റ് വ്യതിയാനം എന്നിവ പോലുള്ള അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ, ഫിറ്റ്നസ് മെട്രിക്സിൻ്റെ സംഗ്രഹം ധരിക്കുന്നയാളെ കാണിക്കുന്ന ‘മോർണിംഗ് ബ്രീഫ്’ എന്നപുതിയ ഫീച്ചറും നിങ്ങള്ക്ക് ലഭിക്കും. പിക്സല് വാച്ച് 3 പുതിയതും മെച്ചപ്പെട്ടതുമായ ഫിറ്റ്നസ് ട്രാക്കിംഗ് ഫീച്ചറുകളുമായി ആണ് വരുന്നത്. അത് നിങ്ങളുടെ റണ്ണിംഗ് റൊട്ടിൻ പ്ലാൻ ചെയ്യാനും നടപ്പിലാക്കാനും പ്രോഗ്രസ്സ് ചെയ്യാനും നിങ്ങളെ സഹായിക്കുന്നതിന് രൂപകല്പ്പന ചെയ്തിട്ടുള്ളത് ആണ് എന്ന് ഗൂഗിള് മെയിഡ് ബൈ ഗൂഗിള് ഇവന്റില് വ്യക്തമാക്കി.
പുതിയ വാച്ച് അഡ്വാൻസ്ഡ് മോഷൻ സെൻസിംഗും മെഷീൻ ലേണിംഗും ഉപയോഗിച്ച് നിങ്ങളുടെ സ്ട്രൈഡ് ലെങ്ത്ത്, കാഡൻസ്, നിങ്ങളുടെ റണ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുന്ന കൂടുതല് പാരാമീറ്ററുകള് എന്നിവയുടെ വിശദമായ വ്യൂ നല്കുന്നു. ആറ് മാസത്തെ സൗജന്യ ഫിറ്റ്ബിറ്റ് പ്രീമിയവുമായി ആണ് പിക്സല് വാച്ച് 3 വരുന്നുത്. 41 എംഎം, 45 എംഎം വേരിയൻ്റുകള്ക്ക് 39,900 രൂപയും 43,900 രൂപയുമാണ് വില.
STORY HIGHLIGHTS:This is the first time that the tech giant is launching its smartwatch in India