EducationGulfU A E

ലോകത്തിലെ ഏറ്റവും ചെലവേറിയ വിദ്യാലയം ദുബൈയില്‍ ഒരുങ്ങുന്നു.

ദുബൈ:ലോകത്തിലെ ഏറ്റവും ചെലവേറിയ വിദ്യാലയങ്ങളില്‍ ഒന്ന് ദുബൈയില്‍ ഒരുങ്ങുന്നു.

വര്‍ഷത്തേക്ക് രണ്ടു ലക്ഷം ദിര്‍ഹം ഫീസ് ചുമത്തുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ പ്രീമിയം വിഭാഗം വിദ്യാലയങ്ങളില്‍ ഒന്ന് ദുബൈയില്‍ ഒരുങ്ങുന്നു.

ഇംഗ്ലീഷ് നാഷണല്‍ കരിക്കുലം പിന്തുടരുന്ന നൂതനവും ചെലവേറിയതുമായ വിദ്യാലയമാണ് ദുബൈയില്‍ യാഥാര്‍ഥ്യമാവാന്‍ പോകുന്നതെന്ന് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെംസ് അധികൃതര്‍ വെളിപ്പെടുത്തി. അടുത്ത ഓഗസ്റ്റ് മുതലാണ് ദുബൈ സ്‌പോട്‌സ് സിറ്റിയില്‍ വിദ്യാലയം തുറന്നു പ്രവര്‍ത്തിക്കുക.

എല്ലാ പ്രീമിയം സൗകര്യങ്ങളോടെയുമാണ് വിദ്യാലയം യാഥാര്‍ഥ്യമാക്കുന്നത്. ആറു വയസ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഓരോ ക്ലാസിലും പരമാവധി 20 കുട്ടികളാവും ഉണ്ടാവുക. ദുബൈയില്‍ പ്രീമിയം നിലവാരത്തിലുള്ള വിദ്യാലയം ഉണ്ടാവുന്നതിന്റെ തുടക്കമാണിതെന്ന് ജെംസ് വെല്ലിങ്ടണ്‍ ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍ പ്രിന്‍സിപലും സിഇഒയും ജെംസ് എജ്യുക്കേഷന്റെ എജ്യൂക്കേഷന്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റുമായ മരീസ്സ ഒ’കൊണൊര്‍ വ്യക്തമാക്കി. കെജി ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാലയത്തില്‍ വാര്‍ഷിക ഫീസ് 1,16,000 ദിര്‍ഹം മുതല്‍ 2,06,000 വരെ ആയിരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.

STORY HIGHLIGHTS:The world’s most expensive school is being built in Dubai.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker