Tech

ടിക് ടോക്ക്  വില്‍ക്കാനൊരുങ്ങി ചൈന

ലോകത്താകമാനമുള്ള ജനങ്ങളുടെ പ്രീതി വളരെ പെട്ടെന്ന് തന്നെ നേടിയെടുത്ത ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം ആണ് ടിക് ടോക്ക്.

ഇപ്പോള്‍ ഈ ആപ്പിനെ വില്‍ക്കാനുള്ള പദ്ധതിയുമായി മുന്നിട്ടറങ്ങിയിരിക്കുകയാണ് ചൈന. സമൂഹമാധ്യമ ആപ്പിന്റെ അമേരിക്കൻ വകഭേദത്തെ വില്‍ക്കാനാണ് ചൈന ഒരുങ്ങുന്നതെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നിരോധനം മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണ് വില്‍പനക്കുള്ള നീക്കങ്ങള്‍ കമ്ബനി നടത്തുന്നത്.


ടിക് ടോക്ക് വലയെറിയുന്നത് പല ലക്ഷ്യങ്ങളും മുന്നില്‍ കണ്ട്‌..!
ടിക് ടോകിന്റെ ആദ്യ പരിഗണന മാതൃകമ്ബനിയായ ബൈറ്റ്ഡാൻസിന്റെ കീഴില്‍ തന്നെ നിലനില്‍ക്കുക എന്നതാണ്. എന്നാല്‍, ഇതിന് സാധിച്ചില്ലെങ്കില്‍ മസ്കിന് വില്‍ക്കാൻ കമ്ബനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്ബോള്‍ ടിക് ടോക് നിരോധനത്തിനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.

ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണള്‍ഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക് ടോക്കിന്റേയും ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തല്‍. എന്നാല്‍ ഡോണള്‍ഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോണ്‍ മസ്ക്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിൻറെ പ്രചാരണത്തിന് മുന്നില്‍ നിന്ന് ചുക്കാൻ പിടിച്ചിരുന്നത് മസ്ക് ആയിരുന്നു. അതോടൊപ്പം നിയുക്ത അമേരിക്കൻ പ്രസിഡന്റിന് കീഴില്‍ നിർണായക സ്ഥാനം മസ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഓഹരികള്‍ ചൈനീസ് ഇതര കമ്ബനിക്ക് വിറ്റില്ലെങ്കില്‍ നിരോധനമേർപ്പെടുത്തുമെന്ന നിയമം അമേരിക്കൻ ഫെഡറല്‍ അപ്പീല്‍ കോടതി വെള്ളിയാഴ്ച ശരിവച്ചിരുന്നു. 2025 ന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമമാണ് കോടതി ശരിവെച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്ബനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്.

STORY HIGHLIGHTS:China is preparing to sell TikTok

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker