ഹോണ്ട കാര്‍സ് ഇന്ത്യ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കൂട്ടി

ജാപ്പനീസ് കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കൂട്ടി. ഈ ജനപ്രിയ ഹൈബ്രിഡ് സെഡാന് മുമ്പത്തേക്കാള്‍ ഏകദേശം 29,900 രൂപയോളം ഇനി അധികം ചെലവഴിക്കേണ്ടിവരും.

ഹോണ്ട സിറ്റി ഹൈബ്രിഡ് ഇപ്പോള്‍ ഒരു വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ, പുതിയ എക്സ്-ഷോറൂം വില 20.85 ലക്ഷം രൂപയാണ്. നേരത്തെ ഇതിന്റെ വില 20.55 ലക്ഷം രൂപയായിരുന്നു. അതായത് വില ഇപ്പോള്‍ 29,900 രൂപ വര്‍ദ്ധിച്ചു. 2022-ല്‍ സിറ്റി ഹൈബ്രിഡ് ഇന്ത്യയില്‍ പുറത്തിറങ്ങിയപ്പോള്‍, അതിന്റെ പ്രാരംഭ വില 19.50 ലക്ഷം രൂപയായിരുന്നു.

അതായത് രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ വില 1.35 ലക്ഷത്തിലധികം രൂപ വര്‍ദ്ധിച്ചു എന്നര്‍ത്ഥം. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 253 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള രണ്ട് മോട്ടോറുകളാണ് ഇതിനുള്ളത്. ഈ കാറിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ അതിശയകരമായ ഇന്ധനക്ഷമതയാണ്, ഇത് പെട്രോള്‍ കാറുകളെ അപേക്ഷിച്ച് വളരെ ലാഭകരമാക്കുന്നു.


STORY HIGHLIGHTS:Honda Cars India increases the price of the Honda City Hybrid