
ഡൽഹി:ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില് രാജ്യത്തെ കൂടുതല് വിമാനത്താവളങ്ങള് താത്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവര പ്രകാരം 5 ദിവസത്തേക്ക് രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചത്.

32 വിമാനത്താവളങ്ങള് താല്ക്കാലികമായി അടച്ചവെന്ന് ഡി ജി സി എയെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പി ടി ഐയാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 14 വരെയാണ് നിയന്ത്രണമെന്ന് ഡി ജി സി എ വ്യക്തമാക്കിയതായി പി ടി ഐ അറിയിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളാണ് എല്ലാ സിവില് ഫ്ലൈറ്റ് പ്രവർത്തനങ്ങള്ക്കും താല്ക്കാലികമായി അടച്ചിടുന്നത്.


അടച്ചിട്ട വിമാനത്താവളങ്ങളും പട്ടിക ഇപ്രകാരം
1. അധംപൂർ
2. അംബാല
3. അമൃത്സർ
4. അവന്തിപൂർ
5. ബതിൻഡ
6. ഭുജ്
7. ബിക്കാനീർ
8. ചണ്ഡീഗഡ്
9. ഹല്വാര
10. ഹിൻഡൻ
11. ജയ്സാല്മീർ
12. ജമ്മു
13. ജാംനഗർ
14. ജോധ്പൂർ
15. കാണ്ട്ല
16. കാൻഗ്ര (ഗഗ്ഗല്)
17.കേശോദ്
18.കിഷൻഗഡ്
19. കുളു മണാലി (ഭുണ്ടാർ)
20. ലേ
21. ലുധിയാന
22. മുണ്ട
23. നലിയ
24. പത്താൻകോട്ട്
25. പട്യാല
26. പോർബന്ദർ
27. രാജ്കോട്ട് (ഹിരാസർ)
28. സർസാവ
29. ഷിംല
30. ശ്രീനഗർ
31. തോയിസ്
32. ഉത്തർലൈ
ഈ വിമാനത്താവളങ്ങളിലെ എല്ലാ സിവില് വിമാന പ്രവർത്തനങ്ങളും ഈ കാലയളവില് നിർത്തിവച്ചിരിക്കും.


STORY HIGHLIGHTS:More airports in the country have been temporarily closed as the air war continues to intensify.