IndiaNews

പ്രതിശ്രുത വധുവിന്റെ വീട്ടുകാര്‍ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിച്ചില്ല:അമ്മയെ  മകൻ കുത്തിക്കൊലപ്പെടുത്തി

കാണ്‍പൂർ: വിവാഹം കഴിക്കാനിരിക്കുന്ന യുവതിയുടെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാൻ തയ്യാറാകാത്ത അമ്മയെ മകൻ കൊലപ്പെടുത്തി.

ഉത്തർപ്രദേശിലാണ് കാണ്‍പൂരിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 55കാരിയായ പ്രമീള സിങിനെയാണ് മകൻ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രമീളയുടെ മകൻ രാജാ സിങിനെ (28) പോലീസ് പിടികൂടി. പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ നല്‍കണമെങ്കില്‍ പ്രമീള സിങ്ങിന്റെ പേരിലുള്ള വീട് മകൻ രാജാ സിങ്ങിന്റെ പേരിലേക്ക് മാറ്റണമെന്നായിരുന്നു പ്രതിശ്രുത വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത് .എന്നാല്‍ യുവാവിന്റെ അമ്മ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.

തുടർന്നായിരുന്നു കൊലപാതകം. മകളുടെ വീട്ടില്‍ വെച്ചാണ് പ്രമീളയെ രാജാ സിങ് കൊലപ്പെടുത്തിയത്. ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ഉറപ്പിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തിന് നിബന്ധന വെച്ചു. വീട് രാജയുടെ പേരിലാക്കണമെന്നായിരുന്നു നിബന്ധന. പെണ്‍വീട്ടുകാരുടെ ആവശ്യം പ്രമീള അംഗീകരിച്ചില്ല. പത്ത് ദിവസം മുമ്ബ്, പ്രമീള സിംഗിന് പൊള്ളലേറ്റു. തുടർന്ന് അവർ വിശ്രമത്തിനായി മകളുടെ വീട്ടിലേക്ക് പോയി.



കേസിനാസ്പദമായ സംഭവമുണ്ടായത് ബുധനാഴ്ച രാവിലെ 9.45 നായിരുന്നു. രാജാസിങിന്റെ സഹോദരിയുടെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ നിലവിളി കേട്ട മുറിയിലേക്ക് എത്തിയ മകള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴ്ചയാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

STORY HIGHLIGHTS:The fiancée’s family did not accept the condition put forward: Son stabbed his mother to death

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker