Travel

ലജ്ജാകരം!വനിതാ ക്രൂ അംഗം നല്‍കിയ നിർദേശങ്ങള്‍ അവഗണിച്ച യാത്രക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വനിതാ ക്രൂ അംഗം നല്‍കിയ നിർദേശങ്ങള്‍ അവഗണിച്ച യാത്രക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

ദൃശ്യങ്ങളില്‍, വിമാനം ലാൻഡ് ചെയ്യാൻ പോകുന്നതിനിടെ, യാത്രക്കാരോട് സീറ്റില്‍ ഇരിക്കാനും ഓവർഹെഡ് ബിന്നുകള്‍ അടയ്ക്കാനും അറ്റൻഡന്റ് ആവർത്തിച്ച്‌ അഭ്യർത്ഥിക്കുന്നുണ്ട്. എന്നാല്‍ അത് ആരും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ ആളുകള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഓവർഹെഡ് ബിന്നുകളില്‍ നിന്ന് ലഗേജ് പുറത്തെടുക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ഉടൻ തന്നെ വനിതാ ക്രൂ അംഗത്തിന് പകരം ഒരു പുരുഷന്റ ശബ്‍ദം ഉയർന്ന് കേട്ടു. ആ നിമിഷം തന്നെ യാത്രക്കാർ അവർക്ക് അനുവദിച്ച സീറ്റുകളിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതാണ് നെറ്റിസണ്‍സിനെ പ്രകോപിപ്പിച്ചത്. മിക്കവരും സംഭവം പ്രകടമാക്കിയ ‘പുരുഷാധിപത്യ മനോഭാവത്തെ’ ചൂണ്ടിക്കാണിച്ചു. എന്നാല്‍ എയർലൈൻ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

വീഡിയോ കാണാം…..

STORY HIGHLIGHTS:Shameful! Footage of passengers ignoring instructions given by female crew member goes viral on social media

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker