ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കുന്നത് 15 പുതിയ പ്രൊഡക്ടുകള്‍

ആപ്പിളിന്റെ പുതിയ 15 പ്രോഡക്ടുകള്‍ ഈ വർഷം പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഐഒഎസ് 19 അടക്കമുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ക്കൊപ്പമാണ് പുതിയ പ്രൊഡക്ടുകള്‍ ആപ്പിള്‍ വിപണിയില്‍ എത്തുകയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ വർഷം ഇതിനോടകം അഞ്ച് പുതിയ പ്രൊഡക്ടുകള്‍ ആപ്പിള്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, എന്നിവയാണ് ഫോണുകളില്‍ പ്രധാനമായി വിപണിയില്‍ എത്തുക.
ഇതിന് പുറമെ എം5 മാക് ബുക്കും എം5 ഐപാഡും കമ്ബനി പുറത്തിറക്കും. എം5 മാക്ബുക്ക് പ്രോ, എം5ഐപാഡ് പ്രോ എന്നിവയാണ് പുറത്തിറക്കുന്ന വേരിയന്റ്. പുതിയ H3 പ്രോസസർ ഉള്ള എയർപോഡ്‌സ് പ്രോ 3, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് സീരീസ് 11 ആപ്പിള്‍ വാച്ച് SE 3 എന്നിവയും ഈ വർഷം പുറത്തിറക്കും.

ഹോംഒഎസ് പ്രവർത്തിപ്പിക്കുന്ന സ്മാർട്ട് ഹോം കമാൻഡ് സെന്റർ ആയ ഹോംപാഡ്, ആപ്പിള്‍ ടിവി 4K, ഹോംപോഡ് മിനി 2 എന്നിവയും ആപ്പിള്‍ ഈ വർഷം പുറത്തിറക്കും.
ഇവകൂടാതെ എയർടാഗ് 2, സ്റ്റുഡിയോ ഡിസ്‌പ്ലേ 2 എന്നിവയും ആപ്പിള്‍ ഈ വർഷം ഇറക്കിയേക്കും, വിഷൻ പ്രോ, പ്രോ ഡിസ്‌പ്ലേ XDR എന്നിവയും ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.


STORY HIGHLIGHTS:Apple to launch 15 new products this year