IndiaNews

നാഗ്പൂര്‍ സംഘര്‍ത്തില്‍ അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകള്‍; ഏകപക്ഷീയ നടപടിയെന്ന് വിമര്‍ശനം

നാഗ്പൂര്‍ സംഘര്‍ത്തില്‍ അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകള്‍; ഏകപക്ഷീയ നടപടിയെന്ന് വിമര്‍ശനം

ല്‍ഹി: നാഗ്പൂർ സംഘർത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകള്‍. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്‌ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തില്‍പ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.



തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹല്‍ പ്രദേശത്ത്‌ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയില്‍ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്ബോഴും ഒരു വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ മാത്രം എങ്ങനെയാണ് എഫ്‌ഐആറില്‍ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. 6 എഫ്‌ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങള്‍ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.

STORY HIGHLIGHTS:All 51 arrested in Nagpur clashes are Muslims; Criticism of unilateral action

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker