
ബീഹാറിലെ ആറയിലെ തനിഷ്ക് ഷോറൂമില് നിന്ന് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിൻ മുനയില് നിർത്തി 25 കോടിയുടെ ആഭരണങ്ങള് കവർന്നു.
സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങള് പുറത്തുവന്നു. കവർച്ചക്കാരും പോലീസും തമ്മില് ഏറ്റുമുട്ടല് നടക്കുകയും രണ്ട് മോഷ്ടാക്കള്ക്ക് പരിക്കേല്ക്കുകയും ചെയ്തു.

തിങ്കാളാഴ്ച രാവിലെ 10. 30 ന് ഷോറൂം തുറന്നതിന് പിന്നാലെ മുഖംമൂടിയും ഹെല്മറ്റും ധരിച്ച് മുഖം മറച്ച അഞ്ചോ ആറോ പേർ കടയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളില്, ആയുധധാരികളായ ആളുകള് ഉപഭോക്താക്കളെയും തനിഷ്ക് ജീവനക്കാരെയും വരിവരിയായി നിർത്തി കൈകള് ഉയർത്തി നില്ക്കാൻ പറയുന്നത് കാണാം.
ഷോ കേസ് ബോക്സുകളില് സൂക്ഷിച്ചിരുന്ന ആഭരണങ്ങള് കവർച്ചക്കാർ ബാഗിലാക്കി കൊണ്ടുപോകുന്നതും കാണാം, ഒരു സ്റ്റാഫ് അംഗം കവർച്ച നടക്കുന്ന റൂമിലേക്ക് യദൃശ്ചികമായി നടന്നുവരുന്നതും മോഷ്ടാക്കള് അയാളെ പിടികൂടി ആവർത്തിച്ച് അടിക്കുന്നതും കാണാം.
സെക്യൂരിറ്റി ജീവനക്കാരന്റെ തോക്ക് കവർച്ചക്കാർ പിടിച്ചെടുക്കുകയും തോക്കിൻ മുനയില് നിർത്തുികയും ചെയ്തു.
ഷോറൂമില് ഒരിടത്ത് ഒളിച്ചിരുന്ന് സംഭവം പോലീസിനെ വിളിച്ച് വിവരം അറിയക്കുകയും അരമണിക്കൂറിനുള്ളില് പോലീസ് എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. അവർ പറയുന്നത് പ്രകാരം ഷോറൂമിന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ കഷ്ടിച്ച് 600 മീറ്റർ അകലം മാത്രമാണ്.

അരമണിക്കൂറിനുള്ളില് പോലീസ് ഷോറൂമില് എത്തിയില്ലെന്നും 25 മുതല് 30 കോള് ചെയ്തുവെന്നും അപ്പോഴേക്കും കവർച്ചക്കാർ ആഭരണങ്ങളുമായി രക്ഷപ്പെട്ടിരുന്നുവെന്നും ജീവനക്കാരില് ഒരാള് പറഞ്ഞു. കടയില് നിന്ന് 25 കോടി രൂപയുടെ ആഭരണങ്ങള് മോഷണം പോയതായി തനിഷ്ക് ഷോറൂം സ്റ്റോർ മാനേജർ കുമാർ മൃത്യുഞ്ജയ് പറഞ്ഞു. എത്ര പണമാണ് അപഹരിക്കപ്പെട്ടതെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട രണ്ട് പ്രതികള് പിന്നീട് അറയ്ക്ക് സമീപം പോലീസുമായി എറ്റുമുട്ടലില് ഏർപ്പെടുകയും പരിക്കേല്ക്കുകയും ചെയ്തു. തനിഷ്ക് ഷോ റൂമില് അഞ്ച് മുതല് ആറ് വരെ മോഷ്ടാക്കള് ചേർന്നാണ് കവർച്ച നടത്തിയതെന്നും സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് കുറ്റവാളികളെ തിരിച്ചറിയാനും ഉടൻ അറസ്റ്റ് ചെയ്യാനും ശ്രമം നടക്കുന്നുണ്ടെന്നും ഭോജ്പൂർ പോലീസ് സൂപ്രണ്ട് രാജ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHTS:Robbery at jewellery shop at gunpoint; jewellery worth Rs 25 crore stolen
ജീവനക്കാരെ തോക്കുമുനയില് നിര്ത്തി ജ്വല്ലറിയില് കവര്ച്ച; 25 കോടി വിലവരുന്ന ആഭരണങ്ങള് കവര്ന്നു!!
Kerala Hunt #everyonefollowers #mallus #kerala #robbery #gold #jwellery #viralchallenge #viralvideoシPosted by Kerala Hunt on Tuesday, March 11, 2025