
ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഇറാന് ചര്ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും.
ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ഫോക്സ് ബിസിനസ് നെറ്റ്വര്ക്കിന് നല്കിയ അഭിമുഖത്തില് ട്രംപ് വ്യക്തമാക്കി. എന്നാല്, ഇതിനെക്കുറിച്ച് പ്രതികരിക്കാന് വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
‘നിങ്ങള് ചര്ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്ന് ഞാന് പറഞ്ഞു. കാരണം, ഇത് ഇറാന് ഏറെ ഗുണംചെയ്യും. അവര്ക്ക് ആ കത്ത് ആവശ്യമുണ്ടെന്നാണ് ഞാന് കരുതുന്നത്.’ ട്രംപ് പറഞ്ഞു.
2015-ല് ഇറാനും അമേരിക്കയുമുള്പ്പെടെയുള്ള ആറ് ലോകശക്തികള് തമ്മില് ആണവക്കരാറില് ഒപ്പിട്ടിരുന്നു. എന്നാല്, 2018-ല് പ്രസിഡന്റായിരിക്കെ ട്രംപ് ഏകപക്ഷീയമായി കരാറില്നിന്ന് പിന്മാറിയിരുന്നു.
STORY HIGHLIGHTS:Trump says he is ready for a nuclear deal with Iran