ഒഡാപെക് മുഖേന ഒമാനില്‍ ജോലി നേടാന്‍ അവസരം

തിരുവനന്തപുരം:കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന ഒമാനില്‍ ജോലി നേടാന്‍ അവസരം. ഒമാനിലെ പ്രശസ്തമായ സ്‌കൂളിലേക്ക് അധ്യാപകരെയാണ് നിയമിക്കുന്നത്.
നിലവില്‍ ഗണിതത്തില്‍ രണ്ട് ഒഴിവുകള് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 2 മുന്‍പായി ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം.
ഒമാനിലേക്ക് അധ്യാപക തസ്തികയില്‍ നിയമനം. കേരള സര്‍ക്കാര്‍ ഒഡാപെക് നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകളാണുള്ളത്.
സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
എംഎസ് സി അല്ലെങ്കില്‍ ബിഎസ് സി മാത്സ് യോഗ്യത വേണം.
കൂടെ ബിഎഡും കഴിഞ്ഞിരിക്കണം.
സിബിഎസ് ഇ, അല്ലെങ്കില്‍ ഐസി എസ് ഇ വിഭാഗത്തില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
മികച്ച ആശയ വിനിമയ വൈദഗ്ദ്യവും, കേംബ്രിഡ്ജ് സിലബസിനെ കുറിച്ച് അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അഭിമുഖവും ഡെമോസെഷനും നടത്തിയാണ് തിരഞ്ഞെടുപ്പ്. പ്രവൃത്തി പരിചയത്തെ അടിസ്ഥാനമാക്കിയാണ് ശമ്ബളം നിശ്ചയിക്കുക. ജോലി ലഭിച്ചാല്‍ അടിസ്ഥാന ശമ്ബളമായി 300 റിയാല്‍ ലഭിക്കും. കൂടാതെ താമസം, റിട്ടേണ്‍ എയര്‍ ടിക്കറ്റ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ വിശദമായ സിവിയും, മറ്റും വിവരങ്ങളം [email protected] എന്ന വിലാസത്തിലേക്ക് മാര്‍ച്ച് 2ന് മുന്‍പായി അയക്കുക.
STORY HIGHLIGHTS:Opportunity to get a job in Oman through Odapec, a Kerala government organization.

