ഇന്ന് വേൾഡ് ‘ഹഗ് ഡേ’

ഇന്ന് ഫെബ്രുവരി 12 ഉള്ളുതൊട്ട ഇഷ്ടത്തിൻ്റെ കറതീർന്ന ആവിഷ്കാരമാകുന്നു കെട്ടിപ്പിടിത്തം. അതിനാൽ കെട്ടിപ്പിടിക്കാനും പിടിക്കപ്പെടാനും ഉള്ള ഒരവസരവും നഷ്ടപ്പെടുത്താതിരിക്കൂ.
ഇന്ന് world hug day ആണ്.
ഉള്ളിലുള്ള പ്രണയത്തെ ഏറ്റവും നന്നായി പ്രകടിപ്പിക്കാൻ കഴിയുന്ന രീതി ഏതാണ് എന്ന് ചോദിച്ചാൽ ഭൂരിഭാഗം ആളുകളും പറയും അതൊരു ആലിംഗനം തന്നെയാണെന്ന്. ഇന്ന് പങ്കാളികൾ പരസ്പരം ആലിംഗനം നൽകേണ്ട ദിനമാണ്. ഫെബ്രുവരി 12 ന് ആഘോഷിക്കുന്ന ഹഗ് ഡേ പങ്കാളിയെ നെഞ്ചോടടുക്കി പിടിച്ചുകൊണ്ട് പ്രണയത്തിൻ്റെ പുസ്തകത്താളുകളിൽ പുതുവരികൾ എഴുതി ചേർക്കേണ്ട ദിനം!
എല്ലാവരും കാത്തിരിക്കുന്ന പ്രണയദിനം വന്നെത്താനായി ഇനി കുറച്ചു മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. അവരോടുള്ള പ്രണയത്തെ നമുക്ക് ഏറ്റവും മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്നത് ആലിംഗന ദിനത്തിലാണ്. കാരണം അവരെ കെട്ടിപ്പിടിക്കുന്നത് വഴി നിങ്ങൾക്ക് അവരോടുള്ള സ്നേഹത്തെ അടയാളപ്പെടുത്തുക മാത്രമല്ല അവരുടെ വിഷമങ്ങളും സങ്കടങ്ങളുമെല്ലാം ഏറ്റുവാങ്ങുക കൂടിയാണ് ചെയ്യുന്നത്.
നിങ്ങൾ നൽകുന്ന ഓരോ ആലിംഗനവും നിങ്ങൾക്കവരോടുള്ള പ്രണയത്തിൻ്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി കൊടുക്കും. ജോലിസ്ഥലത്തു നിന്നും തളർന്ന മനസ്സോടെ തിരികെയെത്തുന്ന നിങ്ങളുടെ പങ്കാളിക്ക് ഒരു ആലിംഗനം നൽകുന്നതു വഴി അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും നിങ്ങളുടേതിനോട് ചേർത്ത് വയ്ക്കപ്പെടുന്നു. അവർക്കുണ്ടായ ഒരു മോശം ദിവസത്തെ സാന്ത്വനപ്പെടുത്താനും തൽക്ഷണം തന്നെ അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താനും സാധിക്കും. ഓരോ ആലിംഗനവും സ്വാഭാവികമായ ഒരു വേദനസംഹാരി ആണെന്ന് ശാസ്ത്രം പോലും തെളിയിച്ചിരിക്കുന്നു. സമ്മർദ്ദം ഒഴിവാക്കിക്കൊണ്ട് ഒരു ബന്ധത്തിൽ ഇത് വിശ്വാസവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു.
വാലന്റൈൻ ആഴ്ചയിലെ തന്നെ ഏറ്റവും പ്രത്യേകതയുള്ള ദിവസമായ ഇന്ന് ദമ്പതികൾ ഒരു തവണയെങ്കിലും നിങ്ങളുടെ പങ്കാളിയെ ചേർത്തുപിടിച്ചുകൊണ്ട് സ്നേഹം പങ്കിടണം. ആലിംഗനം സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകടനമാണ്. പ്രണയത്തിൻറെ യഥാർത്ഥ മഹത്വം എന്താണെന്ന് അവർക്ക് പറഞ്ഞു കൊടുക്കാനായി നിങ്ങൾ വാചാലനാവുകയോ സ്നേഹ പ്രഭാഷണങ്ങൾ നടത്തുകയോ ചെയ്യേണ്ടതില്ല. അവരെ ഒരുതവണ ചേർത്തുപിടിച്ച് നിങ്ങളുടെ മാറോടണച്ചാണച്ചാൽ മാത്രം മതി. ഇതിൽ നിന്നും പ്രവഹിക്കുന്നേ സ്നേഹ മന്ത്രത്തിന് വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കാൻ കഴിയും.
*ആലിംഗന ദിനവും അതിൻറെ പ്രാധാന്യവും*
ഫെബ്രുവരി 7 മുതൽ റോസ് ഡേയിൽ ആരംഭിച്ച് ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയിൽ അവസാനിക്കുന്ന പ്രണയ വാരത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദിവസമാണ് ഹഗ് ഡേ. പ്രണയിക്കുന്നവർ തമ്മിൽ മാത്രമല്ല നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്ന എല്ലാവരെയും ഈ അവസരത്തിൽ ആലിംഗനം ചെയ്യാം. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഈ ദിവസം ആഘോഷിക്കാൻ കഴിയും. എളുപ്പത്തിൽ നല്കാവുന്ന ഒരു ആലിംഗനത്തിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സുരക്ഷിതത്വവും സ്നേഹവും പകരുക.
എന്തുകൊണ്ട് നിങ്ങൾ ഹഗ് ഡേ ആഘോഷിക്കണം?
ആലിംഗന ദിനത്തിന്റെ പ്രാധാന്യം അതിന്റെ പേര് തന്നെ വ്യക്തമാകുന്നുണ്ട്. ഇഷ്ടപ്പെട്ടവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് ആലിംഗനം. ഇത് നിങ്ങളുടെ സ്നേഹം സുരക്ഷിതവും സന്തോഷപൂർണ്ണവുമാക്കി മാറ്റുന്നു.
ആലിംഗനം സ്വാഭാവികമായ ഒരു വാത്സല്യ പ്രകടനമാണ്. നിങ്ങൾ ഇത് പങ്കിടുന്ന വ്യക്തിയെ ആശ്രയിച്ച് ഇതവരിൽ കൂടുതൽ ആകസ്മികതയോ അടുപ്പമോ ഉണ്ടാക്കാൻ സാധിക്കുന്നു. ഒരു നീണ്ട ആലിംഗനം തലച്ചോറിലെ ഓക്സിടോസിൻ എന്ന ഹോർമോണിനെ ഉത്തേജിപ്പിക്കും. പ്രണയ വിചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഓക്സിടോസിൻ, പ്രണയ ഹോർമോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. തമ്മിലുള്ള ബന്ധത്തെ മികച്ചതാക്കാൻ ഒരു ആലിംഗനം സഹായിക്കും.
നൽകുന്ന ഒരു ആലിംഗനവും നിങ്ങളുടെ പ്രിയപ്പെട്ടവരെ തൽക്ഷണം സന്തോഷിപ്പിക്കുകയും അറിഞ്ഞോ അറിയാതെയോ അവരുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വൈകാരിക രീതികൂടിയാണ് ആലിംഗനം. ഇത് ഒരാളുടെ ആത്മാഭിമാനത്തെ മെച്ചപ്പെടുത്തുകയും ആ വ്യക്തിക്ക് ഏകാന്തതയും വിഷാദവും ഉണ്ടെങ്കിൽ അത് അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു. ഒരാളിലെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ആലിംഗനങ്ങൾ. ഒരു ബന്ധത്തിൽ എന്തൊക്കെ നൽകാമെന്നും സ്വീകരിക്കാമെന്നും ആലിംഗനം നിങ്ങളെ പഠിപ്പിക്കുന്നു.
പാശ്ചാത്യമായതും പ്രണയത്തെക്കുറിച്ചുള്ള ആധുനിക ധാരണകളെ അടിസ്ഥാനമാക്കിയുള്ളതുണ് ഭൂരിഭാഗം വാലന്റൈൻ ദിനാഘോഷങ്ങളും. പല സംസ്കാരങ്ങളിലെ ആളുകൾ വ്യത്യസ്തമായ രീതിയിൽ സ്നേഹം പ്രകടിപ്പിക്കുന്നതിൽ വിശ്വസിച്ചേക്കാം. ചില യാഥാസ്ഥിതിക സംസ്കാരങ്ങൾ ആലിംഗനത്തെ മോശപ്പെട്ട ഒന്നായി നോക്കി കാണുകയും പൊതുസ്ഥലങ്ങളിൽ അത് ചെയ്യുന്നത് നിരാകരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ ഒരു പൊതുസ്ഥലത്ത് വച്ച് കണ്ടുമുട്ടുകയാണെങ്കിൽ സമൂഹം അതിനെ എങ്ങനെ നോക്കി കാണുന്നു എന്നതിനെ കുറിച്ച് ബോധവാന്മാരായിരിക്കുക. അതിനേക്കാളുപരി നിങ്ങൾ ആലിംഗനം ചെയ്യുമ്പോൾ അത് സ്വീകരിക്കുന്ന വ്യക്തിയുടെ മാനസിക നിലപാട് പ്രധാനമായും അറിഞ്ഞിരിക്കുക. ആളുകൾക്ക് പല രീതിയിൽ വ്യത്യസ്തരാണ്. അവർ വ്യക്തിഗതമായ സ്ഥല പരിധികൾ നിശ്ചയിച്ചിട്ടുണ്ടാകാം. മാത്രമല്ല അവർ എന്താണ് ആഗ്രഹിക്കുന്നതെന്നും, നാം നൽകുന്ന ആലിംഗനം അവർക്ക് സന്തോഷം നൽകുന്നുണ്ടോ എന്നും തിരിച്ചറിയണം. ആലിംഗനം ചെയ്യാൻ അവർ സമ്മതിക്കുന്നുണ്ടെങ്കിൽ പോലും, അവരുടെ ശരീരഭാഷയെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണം. ആലിംഗനങ്ങൾ കഠിനവും അസ്വസ്ഥവുമായ ഒന്നായി നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ കൂടുതൽ നേരം അത് നീട്ടരുത്.
ഈ ദിനം പ്രണയത്തിൻ്റേത് മാത്രമല്ല തിരിച്ചറിവിൻ്റേത് കൂടിയായി മാറട്ടെ. നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും ആലിംഗന ദിനത്തിൻ്റെ ആശംസകൾ നേരുന്നു.
STORY HIGHLIGHTS:Today is World Hug Day.