
9 ദശലക്ഷം ഡോളർ (75 കോടി രൂപ) വിലമതിക്കുന്ന ഒരു ഹോട്ടല് വെറും 10 ഡോളറിന് (875 രൂപ) വില്ക്കുന്നു.
അമേരിക്കയിലെ കൊളറാഡോയിലെ ഡെൻവറിലാണ് ഈ ഹോട്ടലുള്ളത്. പക്ഷേ, ഹോട്ടല് സ്വന്തമാക്കാൻ ഒരേയൊരു നിബന്ധന മാത്രമാണ് ഉടമസ്ഥർ മുൻപൊട്ടുവെച്ചത്. ഹോട്ടല് വാങ്ങുന്ന വ്യക്തി കെട്ടിടം മുഴുവനായി പുതുക്കിപ്പണിയുകയും ഹോട്ടലിനെ ഭവനരഹിതർക്ക് വിട്ടുകൊടുക്കുകയും ചെയ്യണം.

2023ല് ഡെൻവർ ഡിപാർട്ട്മെന്റ് ഓഫ് ഹൗസിങ് സ്റ്റെബിലിറ്റി കമ്ബനി ഒമ്ബത് മില്യൻ ഡോളറിനാണ് സ്ഥലം ഏറ്റെടുത്തത്. നഗരത്തില് ചെറിയ അറ്റകുറ്റപ്പണികള് അധികാരികള് നടത്തിയെങ്കിലും, ഹോട്ടല് കെട്ടിടം വലിയ തോതില് ഇവർ നവീകരിച്ചില്ല. നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നത്തിന് പരിഹാരം കാണാൻ വേണ്ടിയാണ് ഹോട്ടലിനെ ‘സപ്പോർട്ടിവ് ഹൗസിങ്’ ആയി മാറ്റണമെന്ന് ഹോട്ടലുടമ നിർബന്ധം പിടിക്കുന്നത്.
പ്രസ്തുത ഹോട്ടലിന്റെ വില്പ്പന സംബന്ധിച്ച വാർത്ത ഇതിനകം തന്നെ ലോകത്തുടനീളം ചർച്ചയായിക്കഴിഞ്ഞു. പുതിയ ഉടമയെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങള് നടക്കുന്നുണ്ടെന്നും അപേക്ഷകരുടെ അവലോകനം പുരോഗമിക്കുകയാണെന്നും ഡെൻവർ ഡിപാർട്ട്മെന്റ് ഓഫ് ഹൗസിങ് സ്റ്റെബിലിറ്റിയുടെ വക്താവ് ഡെറക് വുഡ്ബറി പറഞ്ഞു. ശേഷം കരാർ അംഗീകരിക്കുന്നതിന് സിറ്റി കൗണ്സിലിന്റെ മുന്നിലെത്തും. 99 വർഷത്തേക്ക് വരുമാന നിയന്ത്രിത ഭവനമായി പ്രവർത്തിക്കണമെന്ന ഉടമ്ബടിയോടെ ഇത് വില്ക്കുമെന്നും കരാറില് പറയുന്നു.

STORY HIGHLIGHTS:Deal goes viral: Hotel worth Rs 75 crore on sale for Rs 875; only one condition.
