മെഴ്‌സിഡീസ് മെയ്ബ ഒരുവട്ടം കൂടി സ്വന്തമാക്കി ബോളിവുഡ് താരം ഷാഹിദ് കപൂര്‍.

മുംബൈ:രണ്ടാമതൊരു മെഴ്‌സിഡീസ് മെയ്ബ കൂടി സ്വന്തമാക്കി ബോളിവുഡ് താരം ഷാഹിദ് കപൂര്‍. മെയ്ബ ജി എല്‍ എസ് 600 ആണ് ഷാഹിദ് കപൂര്‍ വീണ്ടും ഗാരിജിലെത്തിച്ചിരിക്കുന്നത്.
വിലയിലും ആഡംബര സൗകര്യങ്ങളിലും ഫീച്ചറുകളിലും അതിവിശിഷ്ടം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന മെയ്ബ ജി എല്‍ എസ് 600 നൈറ്റ് സീരീസിനു ഏകദേശം 4.4 കോടി രൂപ വില വരും. ഇന്ത്യയിലെ ആദ്യത്തെ മെയ്ബ ജി എല്‍ എസ് നൈറ്റ് സീരീസ് എഡിഷന്‍ ആണ് ഇതെന്ന സവിശേഷതയുമുണ്ട്.
ഡ്യൂവല്‍ ടോണ്‍ നിറമാണ് സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍ നിന്നും നൈറ്റ് സീരീസിനുള്ള പ്രധാന വ്യത്യാസം. മൊജേവ് സില്‍വര്‍ നിറമാണ് ഷാഹിദ് കപൂറിന്റെ പുതു വാഹനത്തിന്റെ അപ്പര്‍ പോര്‍ഷനു പകിട്ടേകുന്നത്.
ഓനിക്സ് ബ്ലാക്ക് നിറമാണ് ലോവര്‍ പോര്‍ഷന്. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 550 ബി എച്ച് പി പവറും 770 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ മോട്ടോര്‍. 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ്. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കും.
STORY HIGHLIGHTS:Bollywood star Shahid Kapoor has once again acquired a Mercedes-Maybach.