GulfU A E

ജയിക്കുന്ന പ്രവാസിക്ക് വമ്പൻ സമ്മാനം നൽകും.വെല്ലുവിളിയുമായി യുഎഇയിലെ ശതകോടീശ്വരൻ

ദുബൈ:പ്രവാസജീവിതം നയിക്കുന്നവർക്കുള്‍പ്പെടെ ഭാഗ്യം പരീക്ഷിക്കാനുള്ള വമ്ബൻ ഓഫറുമായി യുഎഇയിലെ ശതകോടീശ്വരൻ.

താൻ മുന്നോട്ടുവയ്ക്കുന്ന രണ്ട് വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നവർക്ക് വമ്ബൻ സമ്മാനവും ജോബ് ഓഫറുമാണ് ഇമാർ റിയല്‍ എസ്റ്റേറ്റ് കമ്ബനി സ്ഥാപകനായ മൊഹമ്മദ് അലബാർ മുന്നോട്ടുവയ്ക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍പേ‌ർ സന്ദർശിക്കുന്ന സ്ഥലമായി ദുബായിയെ മാറ്റണമെന്നാണ് അലബാറിന്റെ ആഗ്രഹം. ഇതിനായി ഒരു വർഷം നീളുന്ന മാർക്കറ്റിംഗ് ക്യാമ്ബയിൻ നടത്താനാണ് നീക്കം. ഒരു വർഷത്തിനിടെ 150 ദശലക്ഷം സന്ദർശകരെ ദുബായിലെത്തിക്കുന്ന ക്യാമ്ബയിനാണ് അലബാർ വിഭാവനം ചെയ്യാനാഗ്രഹിക്കുന്നത്. ഇതാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ആദ്യത്തെ വെല്ലുവിളി.

ഭവനനിർമാണവുമായി ബന്ധപ്പെട്ടതാണ് അലബാറിന്റെ രണ്ടാമത്തെ വെല്ലുവിളി. നിലവില്‍ യുഎഇയില്‍ 1.8 ദശലക്ഷം പേരാണ് ഭവന ദൗർലഭ്യം അനുഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ഒരു ക്യാമ്ബയിൻ നടത്തുകയാണ് അദ്ദേഹം രണ്ടാമതായി ആഗ്രഹിക്കുന്നത്.

കഴിഞ്ഞദിവസം ദുബായില്‍ നടന്ന വണ്‍ ബില്യണ്‍ സമ്മേളനത്തിലാണ് അലബാർ വെല്ലുവിളി മുന്നോട്ടുവച്ചത്. രണ്ട് വെല്ലുവിളികള്‍ക്കുമുള്ള പരിഹാരം തന്റെ ഇമെയില്‍ അഡ്രസില്‍ അയയ്ക്കാനാണ് നിർദേശം. കാലങ്ങളായി ഉപയോഗിച്ചുപോരുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളില്‍ നിന്ന് മാറി പുതിയവ പരീക്ഷിക്കാനാണ് അലബാർ ആഗ്രഹിക്കുന്നത്. ഉത്‌പന്നങ്ങളുടെ ഗുണം വർദ്ധിപ്പിക്കാനാണ് താൻ എപ്പോഴും ശ്രദ്ധിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലും സത്യസന്ധതയും ശ്രദ്ധയും ഉണ്ടാകണമെന്ന് അലബാർ വ്യക്തമാക്കി.

STORY HIGHLIGHTS:A huge prize will be given to the winning expatriate. A billionaire in the UAE is up for the challenge.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker