IndiaNews

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍, ആദ്യ ഗഡുവായ 1,050 കോടി നല്‍കി

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കി. ഇതിന്റെ ആദ്യ ഗഡുവായ 1,050 കോടി ചൊവ്വാഴ്ച നല്‍കി.

ദി ഹിന്ദുസ്ഥാൻ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശ് സർക്കാർ നടത്തിയ പ്രത്യേക അഭ്യർത്ഥന പ്രകാരമായാണ് ഈ തുക വകയിരുത്തിയത്. യോഗി ആദിത്യനാഥ് പ്രധാനമന്ത്രിക്ക് എക്‌സിലൂടെ നന്ദി അറിയിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ മഹാ കുംഭ മേള 2025 സംഘടിപ്പിക്കുന്നതിന് 5,435.68 കോടി രൂപ അനുവദിച്ചു. ഈ തുക 421 പദ്ധതികളിലായി വിനിയോഗിക്കുന്നു. ഇതുവരെ 3461.99 കോടി രൂപയുടെ സാമ്ബത്തിക നടത്തിപ്പിന് അംഗീകാരം ലഭിച്ചതായി അധികൃതർ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ മാർഗനിർദേശത്തിന് കീഴില്‍, ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരികവും ആത്മീയവുമായ സമ്മേളനമായ പ്രയാഗ്‌രാജ് മഹാകുംഭമേളയെ ദൈവികവും മഹത്തരവുമാക്കി മാറ്റാനാണ് ഇരട്ട എൻജിൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദൈവിക-മഹാ-ഡിജിറ്റല്‍ മഹാകുംഭം എന്ന ആശയം സാക്ഷാത്കരിക്കാൻ സഹായിച്ച ഈ സമ്മാനത്തിന് പ്രധാനമന്ത്രിക്ക് ഹൃദയംഗമമായ നന്ദി.

STORY HIGHLIGHTS:The central government has allocated a special grant of Rs 2,100 crore for the Mahakumbh Mela, with the first installment of Rs 1,050 crore.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker