Life Style

ഗോള്‍ഡ് ലോണില്‍ വലിയ മാറ്റങ്ങള്‍ അധികം വൈകാതെ പ്രതീക്ഷിക്കാം.

ഗോൾഡ് ലോണില്‍ വലിയ മാറ്റങ്ങള്‍ അധികം വൈകാതെ പ്രതീക്ഷിക്കാം. ലോണ്‍ തിരിച്ചടവിന് ഇനി ഇഎംഐ ഓപ്ഷൻ കൊണ്ടുവന്നേക്കും.

നിലവില്‍ ഗോള്‍ഡ് ലോണ്‍ എടുക്കുന്നവർ കാലാവധി അവസാനിക്കുമ്ബോള്‍ പുതുക്കി വയ്ക്കുന്ന രീതി ഇതോടെ അവസാനിച്ചേക്കാം.

ടേം ലോണുകള്‍ക്ക് സമാനമായി ഇഎംഐ ഓപ്ഷൻ വരുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വർണ പണയ വായ്പകളെ ആശ്രയിക്കുന്നവർക്കും സൗകര്യമനുസരിച്ച്‌ വായ്പാ തിരിച്ചടവ് നടത്തുന്നവർക്കും തിരിച്ചടിയാകാം.

സ്വർണ പണയ വായ്പാവിതരണത്തിലും തിരിച്ചടവിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുകയാണ് ആർബിഐ. വായ്പാ തിരിച്ചടവിലുണ്ട് ഒട്ടേറെ പൊരുത്തക്കേടുകള്‍. ആർബിഐ നിർദേശപ്രകാരം ഗോള്‍ഡ് ലോണുകള്‍ക്ക് ഇനി കൃത്യമായ തിരിച്ചടവ് മാനദണ്ഡങ്ങളും വരും. ഇത് നിലവിലെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തും.

ബാങ്കുകളും ബാങ്ക് ഇതരധനകാര്യ സ്ഥാപനങ്ങളും നിർദേശം നടപ്പാക്കിയേക്കും എന്ന് സൂചന. സ്വർണ്ണ വായ്പ തിരിച്ചടവില്‍ കാലതാമസം വരുന്നതായി ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളിലും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളിലും ഈ പ്രശ്നമുണ്ട്.

ഇഎംഐ അടിസ്ഥാനത്തില്‍ തിരിച്ചടവ് വരുന്നത് ലോണ്‍ തിരിച്ചടവ് വേഗത്തിലാക്കും.

സ്ഥാപനങ്ങള്‍ സ്വർണാഭരണങ്ങള്‍ ഈടുവാങ്ങി ലോണ്‍ അനുവദിക്കുന്നതിലും ക്രമക്കേടുകള്‍ ഉണ്ടെന്ന് ആർബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ലോണ്‍ അനുവദിക്കുന്നതില്‍ മാത്രമല്ല, മൂല്യനിർണ്ണയ നടപടികള്‍, ലേലത്തിലെ സുതാര്യത, സ്വർണത്തിൻ്റെ മൂല്യത്തിനനുസരിച്ചുള്ള തുക നല്‍കുന്നതിലെ അനുപാതം എന്നിവയിലും സ്ഥാപനങ്ങള്‍ പിഴവുകള്‍ വരുത്തുന്നുണ്ട് എന്നാണ് ആർബിഐയുടെ കണ്ടെത്തല്‍.

ഭാഗികമായി സ്വർണ പണയ വായ്പാ തിരിച്ചടവുകള്‍ നടത്തുന്നതിനുള്ള സൗകര്യം വായ്പാ തിരിച്ചടവ് മുടങ്ങുന്നതിന് കാരണമാകുന്നുണ്ട് എന്നതാണ് ഇഎംഐ ഓപ്ഷനെ കുറിച്ച്‌ ചിന്തിക്കാൻ ധനകാര്യസ്ഥാപനങ്ങളെയും പ്രേരിപ്പിക്കാൻ കാരണം.

STORY HIGHLIGHTS:Big changes in gold loans can be expected soon.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker