BusinessIndiaNews

സാധനങ്ങള്‍ വാ‌ങ്ങുന്നതില്‍ ഇന്ത്യയില്‍ കുത്തനെ കുറവുണ്ടായതായി കണക്കുകള്‍

ഡൽഹി:കഴിഞ്ഞ ഒരു വർഷത്തിനിടെ സാധനങ്ങള്‍ വാ‌ങ്ങുന്നതില്‍ ഇന്ത്യയില്‍ കുത്തനെ കുറവുണ്ടായതായി കണക്കുകള്‍. പണപ്പെരുപ്പം കൂടുമ്ബോള്‍ സാധനങ്ങള്‍ വാങ്ങാൻ സാധിക്കാത്തതാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തല്‍.

ദീപാവലിയിലും കാര്യങ്ങള്‍ ഉഷാറാകാത്തതില്‍ ഉല്‍പ്പാദകർക്ക് ആശങ്കയുണ്ട്.

പല വൻകിട ഉല്‍പ്പാദകരും ഡിമാൻഡ് കുറയുന്നതിനെ മറികടക്കാൻ ഉല്‍പ്പന്ന വില കുറയ്ക്കാൻ തയാറാകുന്നു. ഗ്രാമീണ വിപണികളില്‍ വില കുറഞ്ഞാല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുമെന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നത്.

മാഗി ഇൻസ്റ്റന്റ് നൂഡില്‍സ് നിർമ്മാതാക്കളായ നെസ്‌ലെയും ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ ബ്രിട്ടാനിയ ഇൻഡസ്‌ട്രീസും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില കുറച്ചു. കൂടുതല്‍ കടകളില്‍ ലഭ്യമാക്കുന്നതോടെ ഗ്രാമീണ ആവശ്യം ഉയരുമെന്നതിലാണ് പ്രതീക്ഷ അർപ്പിക്കുകയാണ്.

നെസ്‌ലെ ഇന്ത്യ എട്ട് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ച രേഖപ്പെടുത്തി എന്ന കണക്ക് പുറത്തു വന്നതും ഇവിടെ കൂട്ടി വായിക്കാം.

ഡവ് സോപ്പ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യുണീലിവർ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ പ്രമുഖർ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ വില കുറച്ചതിനാല്‍ ഗ്രാമീണ മേഖലകളിലെ വളർച്ച ജനുവരി-മാർച്ച്‌ കാലയളവില്‍ അഞ്ച് പാദങ്ങളിലാദ്യമായി നഗരപ്രദേശങ്ങളെ മറികടന്നു എന്ന റിപ്പോർട്ടുകള്‍ ഓഗസ്റ്റില്‍ വന്നിരുന്നു.

വരും പാദങ്ങളില്‍, ഗ്രാമീണ മേഖലകളില്‍ നിന്നും ഡാബർ ഇന്ത്യയും, ഇമാമിയും കൂടുതല്‍ ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്. മെച്ചപ്പെട്ട മണ്‍സൂണും, സർക്കാരിന്റെ ഇടപെടലും വിപണിയെ ഉഷാറാക്കുമെന്നാണ് പ്രതീക്ഷ.

മഹാമാരിയുടെ കാലത്തിനേക്കാള്‍ പണം പിൻവലിക്കല്‍ ആണ് ഇപ്പോള്‍ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയില്‍ നടത്തുന്നത്. ഒക്ടോബർ മാസത്തില്‍ എഫ്പിഐകള്‍ ഇതുവരെ 67,308 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളില്‍ നിന്ന് ചൈനീസ് ഓഹരികളിലേക്ക് വിദേശ പണം നീങ്ങുന്നതിനെക്കുറിച്ച്‌ ചർച്ചകള്‍ ഉണ്ടെങ്കിലും, ചൈനയുടെ കാര്യത്തില്‍ ആർക്കും ഒരു വ്യക്തതയും ഇല്ല എന്ന അവസ്ഥയാണ്.

എന്നാല്‍ ഇന്ത്യൻ ഓഹരികളില്‍ വിദേശ ഫണ്ട് മാനേജർമാർ കൂടുതല്‍ നിക്ഷേപിച്ചിട്ടുണ്ട്. ചൈനയിലെ ഓഹരികളില്‍ ഇപ്പോഴും കുറവാണ് നിക്ഷേപം എന്നും പല വിദേശ ഫണ്ട് മാനേജർമാരും തുറന്നു സമ്മതിക്കുന്നു.

ജെഫ്രിസ് അടക്കമുള്ള വിദേശ സ്ഥാപക നിക്ഷേപകർക്ക് ചൈന ചായ്‌വ് ഉണ്ടെന്നും അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാണ്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്നും പണം പിന്‍വലിക്കുമ്ബോഴും, ഇന്ത്യൻ ആഭ്യന്തര നിക്ഷേപകർ ഓഹരികള്‍ വാങ്ങി കൂട്ടുന്നുണ്ട്.

അതുകൊണ്ടാണ് ഇന്ത്യൻ ഓഹരി വിപണി ഇടിയുന്നുണ്ടെങ്കിലും, അത്രപെട്ടെന്ന് വൻവീഴ്ചയിലേക്ക് നീങ്ങാത്തത്‌.

STORY HIGHLIGHTS:Figures show a sharp decline in buying goods in India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker