NewsTechWorld

ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ.

മോസ്കോ: ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ.
20,000,000,000,000,000,000,000,000,000,000,000
(രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴത്തുക. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെതിരെയാണ് റഷ്യ 20 ഡെസില്യൺ ഡോളറിന്റെ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്നതാണ് ഈ തുക.

യൂട്യൂബിൽ റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിൾ ദേശീയ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളിൽ യൂട്യൂബിൽ ചാനലുകൾ പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ ഓരോ ദിവസവും പിഴ ഇരട്ടിയാക്കി മൊത്തം പിഴത്തുക കൂട്ടുമെന്നും വിധിയിൽ പറയുന്നു.

2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആൽഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യൺ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി. എന്നാൽ, ലോകത്തെ മൊത്തം കറൻസിയും സ്വത്തും ചേർത്താൽ പോലും ഈ പിഴത്തുക കണ്ടെത്താനാവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2022 മാർച്ചിൽ ആർ.ടി, സ്പുട്‌നിക് എന്നിവയുൾപ്പെടെ നിരവധി റഷ്യൻ ചാനലുകൾക്ക് യൂട്യൂബ് ആഗോള നിരോധനം പ്രഖ്യാപിച്ചത് മുതലാണ് പ്രശ്ന‌നങ്ങൾ ആരംഭിക്കുന്നത്. ആഗോളതലത്തിൽ യൂട്യൂബ് 1,000-ലധികം ചാനലുകളും 15,000-ലധികം വീഡിയോകളും നീക്കം ചെയ്യുകയും യുക്രെയ്ൻ സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള റഷ്യയുടെ വിവരണങ്ങളെ പിന്തുണക്കുന്ന ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

STORY HIGHLIGHTS:Russia fines Google huge.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker