ആർ റഹ്മാൻ ലൈവ് മ്യൂസിക് കണ്‍സേർട്ട് ഫെബ്രുവരിയില്‍ കോഴിക്കോട്

കോഴിക്കോട് : “ഗ്രാൻഡ് കേരള കണ്‍സ്യൂമർ ഫെസ്റ്റിലിന്റെ” ഭാഗമായി ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കണ്‍സേർട്ട് ഫെബ്രുവരിയില്‍ കോഴിക്കോട് നടക്കും. സംഗീത നിശയുടെ തീയതി, സമയം തുടങ്ങിയവ ഈ വരുന്ന ഡിസംബറില്‍ എ ആർ റഹ്മാൻ തന്നെ നേരിട്ട് പ്രഖ്യാപിക്കും.
പ്രശസ്ത സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള വിഷ്വല്‍ റൊമാൻസ്, കേരള ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ജി എസ് ടി ഡിപ്പാർട്ട്മെന്റ്, ലിമാക്സ് അഡ്വർടൈസേഴ്സ്, ഇംപ്രസാരിയോ എന്നിവരാണ് പരിപാടിയുടെ സംഘാടക പങ്കാളികള്‍. സംഗീത പെരുമയുടെ പാരമ്ബര്യമുള്ള കോഴിക്കോട് വെച്ച് പരിപാടി നടത്തുന്നതില്‍ സന്തോഷം ഉണ്ടെന്നും എത്രപേർ പങ്കെടുക്കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം എത്രപേർ ആസ്വദിക്കുന്നു എന്നതില്‍ ആണെന്നും സംവിധായകൻ ബ്ലെസ്സി പറഞ്ഞു.
ലോകമെമ്ബാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ അത്ഭുത പ്രതിഭയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങള്‍ ആസ്വദിക്കാനായി 40000 ലേറെ സംഗീതാ ആസ്വാദകർ കോഴിക്കോട് എത്തും.ആധുനിക സാങ്കേതികവിദ്യകളും ഹൈ- എൻഡ് ലേസർ ലൈറ്റിംഗും, സൗണ്ട് എഫക്ടുകളുമായാണ് ഷോയ്ക്കായി ഒരുക്കുന്നത്.
ഗ്രാൻഡ് കേരള കണ്‍സ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി രൂപകല്പന ചെയ്ത OLOPO ആപ്പു വഴി നടക്കുന്ന പർച്ചേസുകളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ റിവാർഡ് പോയിന്റുകള്‍ ഉപയോഗിച്ച് പരിപാടിയുടെ ടിക്കറ്റുകള്‍ വാങ്ങാൻ കഴിയും. കൂടാതെ വിവിധ ബുക്കിംഗ് ഫ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകും.
കേരളത്തിലെ ഷോപ്പിംഗ് രീതികളെ മാറ്റിമറിക്കുന്നതാണ് ഗ്രാൻഡ് കേരള കണ്‍സ്യൂമർ ഫെസ്റ്റിവലിന്റെ പുതിയ സീസണ്‍. ഫെസ്റ്റിവലിന്റെ ഭാഗമായി പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 17. 5 കിലോ സ്വർണമാണ് സമ്മാനമായി ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം 115 കോടി രൂപയുടെ ഫ്രീ ഷോപ്പിംഗും നല്‍കുന്നുണ്ട്.
വ്യാപാര മേഖലയിലെ മാന്ദ്യം കാരണം അതില്‍ നിന്നും പിന്മാറുന്ന വ്യാപാരികളെ തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം, ഇതിന്റെ മുഴുവൻ ജിഎസ്ടിയും സർക്കാറിന് ലഭിക്കുന്നുവെന്നുള്ളതും GKCF ന്റെ പ്രത്യേകതയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര പറഞ്ഞു.
കോഴിക്കോട് മലബാർ പാലസില്‍ നടന്ന വാർത്താസമ്മേളനത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര, സംസ്ഥാന വർക്കിംഗ് ജനറല്‍ സെക്രട്ടറി മൊയ്തു വരമംഗലം,ലിമാക്സ് അഡ്വെർടൈസേഴ്സ് മാനേജിംഗ് ഡയറക്ടർ മുജീബ് ഷംസുദ്ധീൻ , ഇംപ്രസാരിയോ മാനേജിംഗ് ഡയറക്ടർ ഹരീഷ് തുടങ്ങിയവരും പങ്കെടുത്തു.


STORY HIGHLIGHTS:R Rahman Live Music Concert in Kozhikode in February