മ ദ്രസകള്ക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു.
വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് ഹർജി നല്‍കിയത്.
STORY HIGHLIGHTS:The Supreme Court stayed the Child Rights Commission’s recommendation against madrassas