IndiaNews

കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ. ഒരു വര്‍ഷം കൊണ്ട് 25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ ആകെ കടത്തില്‍ 9.78 ലക്ഷം കോടിയാണ് ബാഹ്യ വായ്പ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.50 ലക്ഷം കോടിയായിരുന്നു. 149 കോടിയുടെ ആഭ്യന്തര കടത്തില്‍ 104.5 കോടിയും ബോണ്ടുകളിലൂടെയുള്ള വായ്പയാണ്. സെക്യൂരിറ്റികള്‍ വഴി 27 ലക്ഷം കോടിയും ടി ബില്ലുകള്‍ വഴി 10.5 ലക്ഷം കോടിയും 78,500 കോടി സ്വര്‍ണ ബോണ്ടുകള്‍ വഴിയും സമാഹരിച്ചിട്ടുണ്ട്. പാദവാര്‍ഷികമായ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് വായ്പയിലെ വര്‍ധന. കഴിഞ്ഞ വര്‍ഷം 4.6 ശതമാനം വര്‍ധനയുണ്ടായിടത്ത് ഇത്തവണ 1.2 ശതമാനമാണ് വായ്പ കൂടിയത്. ഈ സാമ്പത്തിക വര്‍ഷം വായ്പാ പരിധി 14.1 ലക്ഷം കോടിയില്‍ നിലനിര്‍ത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 6.61 ലക്ഷം കോടി വായ്പയെടുക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS:The total debt of the central government rose to 176 lakh crores.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker