Tech

വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി എത്തുന്നു

ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി എത്തുന്നു.

പുതിയ കാമറ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ആപ്പിന്റെ കാമറ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം വരിക. വാട്‌സ്ആപ്പ് ചാറ്റില്‍ താഴെയുള്ള ബാറില്‍ നിന്ന് കാമറ ബട്ടണ്‍ ടാപ്പുചെയ്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകും.

തുറന്നുവരുന്ന പുതിയ സ്‌ക്രീനില്‍ നിന്ന് ഇമേജ് ഫില്‍ട്ടറുകളും വീഡിയോ ബാക്ക്ഗ്രൗണ്ടുകളും തെരഞ്ഞെടുക്കാന്‍ കഴിയും. ചിത്രങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാം, കൂള്‍, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോണ്‍ എന്നിങ്ങനെയുള്ള ഫില്‍ട്ടറുകളുടെ ശ്രേണിയില്‍ നിന്ന് തെരഞ്ഞെടുക്കാം.

വീഡിയോ കോളുകളെ സംബന്ധിച്ചിടത്തോളം, ബ്ലര്‍, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിള്‍സ്, ഫുഡി, സ്മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോ കോളുകള്‍ എടുക്കാന്‍ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ആണ് മറ്റൊന്ന്. പാടുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മിനുസപ്പെടുത്താനും കഴിയുന്ന ”ടച്ച് അപ്പ്” മോഡിനൊപ്പം വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാകും.

STORY HIGHLIGHTS:WhatsApp comes with a new feature

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker