IndiaNews

മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബാംഗ്ലൂർ:കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്.

പൊലീസ് നാടൊട്ടുക്കും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ നിന്നും വാർത്ത എത്തിയത്. ഒരു മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്.

ബെംഗളൂരുവില്‍ യുവതിയെ കൊന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയി ഒഡീഷയില്‍ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാൻ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന റോയിയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS:The accused who murdered Mahalakshmi and cut her into pieces and hid her in the fridge was found dead

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker