ഹാമ്മേഴ്സ് സൂപ്പർ ലീഗ്.. സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച മബേലയിൽ വെച്ച് നടത്തുന്നു..

ഒമാൻ:ഹാമ്മേഴ്സ് സൂപ്പർ ലീഗ്.. സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച മബേലയിൽ വെച്ച് നടത്തുന്നു..
ഒമാനിലെ ഇന്ത്യൻ പ്രവാസി കായിക പ്രേമികൾക്കായി മസ്കറ്റ് ഹാമേഴ്സ് ഒരുക്കുന്ന ഫുട്ബോൾ മേളയിലേക്ക് ഏവർക്കും സ്വാഗതം. ….
ഒമാനിലെ ഇന്ത്യൻ ഫുട്ബാൾ രാജാക്കന്മാർ ആരെന്നുള്ള ചോത്യത്തിനു ഉത്തരമേകാൻ മസ്കറ്റ് ഹാമേഴ്സ് എഫ് സി സംഘടിപ്പിക്കുന്ന കാൽപന്ത് മാമാങ്കത്തിൽ ഒമാനിലെ പ്രമുഖ 16 ടീമുകൾ മാറ്റുരക്കുന്നു.

മസ്ക്കറ്റിലെ മുൻനിര ഫുട്ബാൾ ടീമായ മസ്കറ്റ് ഹാമേഴ്സ് എഫ് സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് സെവെൻസ് ഫുട്ബോൾ ടൂർണമെൻറ് ഈ വരുന്ന സെപ്റ്റംബർ 27ന് വെള്ളിയാഴ്ച പകലും രാത്രിയുമായി മബേലയിലുള്ള ആഷാദി ഫുട്ബോൾ ഗ്രൗണ്ടിൽവച്ചു നടക്കുന്നതാണ്
കെ എം എഫ് അസോസിയേഷന്റെ നിയന്ത്രണത്തിൽ നടത്തുന്ന ഹാമേഴ്സ് സൂപ്പർ ലീഗ് ടൂർണമെന്റിൽ വിജയികളായി സീസണിന് തുടക്കം കുറിക്കാൻ എല്ലാ ഫുട്ബോൾ ക്ലബുകളും കഠിന പരിശീലനത്തിലാണ്.
ടൂർണമെന്റിലെ ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യൻസ് ടീമായ ഗാലൻസ് FC യുവനിരയുമായി ഇറങ്ങുന്ന ലയൺസ് FC യെ നേരിടും.i
ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ഈ വരുന്ന സെപ്റ്റംബർ 27 ഒമാനിലെ ഓരോ ഫുട്ബോൾ പ്രേമികളുടെ മനസിലും മായാതെ മങാതെ എന്നും ഓർമകളിൽ നിൽക്കുന്ന ഒരു ദിവസമാക്കി തീർക്കാൻ മസ്കറ്റ് ഹാമേഴ്സ് ഫാമിലിയിലെ ഓരോരോ അംഗങ്ങളും ദിവസങ്ങളായി കഠിനപ്രയത്നത്തിലാണെന്നും ടീം മാനേജർ സെയ്ദ് അജ്മൽ അറിയിച്ചു.

പങ്കെടുക്കുന്ന ടീമുകൾ
യുണൈറ്റഡ് കേരള എഫ് സി, ഗാല്ലന്റ്സ് എഫ് സി ഒമാൻ, ജി എഫ് സി, ലയൻസ് മസ്കറ്റ്, നേതാജി എഫ് സി, മഞ്ഞപ്പട ഒമാൻ, ബ്ലൂ സ്റ്റാർ FC, ടോപ് ടെൻ ബർക്ക, എഫ് സി നിസ്വ, യുണൈറ്റഡ് കാർഗോ, നെസ്റ്റോ എഫ് സി, ബ്ലാക്ക് യുണൈറ്റഡ് എഫ് സി, ബ്ലാക്ക് & വൈറ്റ്, സ്മാഷേഴ്സ് എഫ് സി, ടൌൺ ടീം മസ്കറ്റ്, മസ്കറ്റ് ഹമേഴ്സ് FC.


STORY HIGHLIGHTS:Hammers Super League.. to be held on Friday 27th September at Mabela..