അബുദാബി: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
സെപ്തംബർ 24 ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം എന്നാൽ, അപകടം എവിടെ വെച്ച് നടന്നുവെന്നോ, അപകടത്തിന്റെ കാരണം എന്തെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
“രാജ്യത്ത് തങ്ങളുടെ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സൈനികർ മരിച്ചതായാണ് സ്റ്റേറ്റ് വാർത്താ ഏജൻസിയായ WAM റിപ്പോർട്ട് ചെയ്തത്. ധീരരായ സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു.
ഫെബ്രുവരിയിൽ സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ സായുധസേനയിലെ നാല് അംഗങ്ങളും ഒരു ബഹ്റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. കേണൽ മുഹമ്മദ് അൽ മൻസൂരി, അണ്ടർസെക്രട്ടറി 1 മുഹമ്മദ് അൽ ഷംസി, അണ്ടർസെക്രട്ടറി 1 ഖലീഫ അൽ ബലൂഷി, കോർപ്പറൽ സുലൈമാൻ അൽ ഷെഹി എന്നിവരാണ് സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനിടെ ഭീരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
STORY HIGHLIGHTS:Four soldiers killed in UAE; 9 people injured