GulfKuwait

പരിപാടികള്‍ക്ക് അനുമതി കര്‍ശനമാക്കി കുവൈത്ത്

കുവൈറ്റ്‌:കുവൈത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് അനുമതി കർശനമാക്കിയതോടെ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ മാറ്റി വെക്കുന്നു.

അനുമതി ലഭിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തുവാൻ ഇരുന്ന പല പരിപാടികളും റദ്ദാക്കുകയോ നീട്ടീവെക്കുകയോ ചെയ്തിരിക്കുകയാണ് പ്രവാസി സംഘടനകള്‍. ഓണക്കാലമായാല്‍ സാധാരണ നിലയില്‍ അവധി ദിവസങ്ങളായ വെള്ളി, ശനി ദിനങ്ങളില്‍ സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച്‌ വലിയ രീതിയിലാണ് ഓണ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ പുതിയ സാഹചര്യത്തെ തുടർന്ന് നിരവധി പരിപാടികളാണ് റദ്ദാക്കുകയോ ഹോട്ടലുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുള്ളത്.

അധികൃതരുടെ അനുമതി എടുക്കാതെ നേരത്തെ പരിപാടി നടത്തിയ ശ്രീലങ്കക്കാർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതോടെ പൂർണ അനുമതി ലഭ്യമായതിന് ശേഷം മാത്രമാണ് ഭൂരിപക്ഷം സംഘടനകളും പരിപാടികള്‍ പ്രഖ്യാപിക്കുന്നത്. അനുമതി ലഭിച്ചാലും സംഘാടകർ, കൃത്യമായ സുരക്ഷാ ചട്ടങ്ങള്‍ പരിപാടി നടക്കുന്ന ഹാളില്‍ ക്രമീകരിക്കണം.

കുടുംബമായും ബാച്ചിലറായും താമസിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഇത്തരം പരിപാടികള്‍. എന്നാല്‍ പരിപാടികള്‍ക്ക് വിലങ്ങ് വീണതോടെ റൂമില്‍ തന്നെ ചെലവഴിക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. അതോടപ്പം സുരക്ഷാപരിശോധനയുടെ ഭാഗമായി കെട്ടിടങ്ങളിലെ ബേസ്‌മെന്റിലും മറ്റും പ്രവർത്തിച്ചിരുന്ന ഹാളുകള്‍ പൂർണമായി നീക്കം ചെയ്തത് പ്രാദേശിക പ്രവാസി സംഘടനകളുടെ ആഘോഷപരിപാടികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Kuwait tightens permission for events

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker