Life Style

ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങള്‍

ഡൽഹി:നവംബർ 15 മുതല്‍ ഡിസംബർ 15 വരെ രാജ്യത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങളാണ്.

ഇതിലൂടെ 4.25 ലക്ഷം കോടിയോളം രൂപ വിവാഹ വിപണിയിലേക്ക്എത്തുമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി/CAIT).

2023 ല്‍ ഇതേ കാലയളവില്‍ നടന്നത് 32 ലക്ഷം വിവാഹങ്ങളാണ്.

ജനുവരി 15 മുതല്‍ ജൂലൈ 15 വരെ 42 ലക്ഷത്തിലധികം വിവാഹങ്ങള്‍ രാജ്യത്ത് നടന്നുകഴിഞ്ഞു. അഞ്ചര ലക്ഷം കോടി രൂപയാണ് ഇതിന്റെ ചെലവായതെന്ന് സിഎഐടിയുടെ സർവേയില്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിൻ്റെ റിപ്പോർട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ പ്രതിവർഷം ഏകദേശം ഒരു കോടി വിവാഹങ്ങള്‍ ആണ് നടക്കുന്നത്, ഇത് ഇന്ത്യൻ വിവാഹ വിപണിയെ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ വ്യവസായമാക്കി മാറ്റുന്നു.

ഗോവ, ജയ്പൂർ, കേരളം, ഷിംല എന്നിവയാണ് രാജ്യത്തെ പ്രധാന വിവാഹ കേന്ദ്രങ്ങള്‍. ഇപ്പോള്‍ മാറിയ ട്രെൻഡ് അനുസരിച്ച്‌, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം വെഡ്ഡിംഗ്, പരിസ്ഥിതി സൗഹൃദ വിവാഹങ്ങള്‍ എന്നിവയ്‌യാണ് ആളുകള്‍ക്ക് പ്രിയം. ഇതിനായി ചെലവഴിക്കാൻ മടി കാണിക്കാറില്ലെന്നും ഐപിഒ ഇന്ത്യ വ്യക്തമാക്കുന്നു.

വിവാഹ സീസണില്‍ ആഭരണങ്ങള്‍, സാരികള്‍, ഫർണിച്ചറുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, മറ്റ് സാധനങ്ങള്‍ എന്നിവയുടെ ആവശ്യകത കുത്തനെ ഉയരും. 2024 ലെ വിവാഹ സീസണിന്റെ കൊട്ടിക്കലാശം കൂടിയാകും ഇത്.

അതേസമയം, വിവാഹ സീസണിന്റെ അടുത്ത ഘട്ടം ജനുവരി പകുതി മുതല്‍ ആരംഭിക്കുമെന്നും ജൂലൈ വരെ തുടരും.

STORY HIGHLIGHTS:Indian marriage market is booming;  35 lakh marriages take place during the festival

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker