ബാംഗ്ലൂർ:ഈദ് മിലാദ് ഘോഷയാത്രയ്ക്കിടെ ക്ഷേത്രങ്ങള്ക്ക് മുന്നില് വച്ച് മുദ്രാവാക്യങ്ങള് വിളിക്കരുതെന്ന് നിർദേശിച്ച് ബാംഗ്ലൂർ പോലീസ് .
വൈ.എം.സി.എ. മൈതാനം, മില്ലേഴ്സ് റോഡ് ഖുദ്ദുസാബ് ഈദ്ഗാ മൈതാനം, ശിവാജിനഗർ ഛോട്ടാ മൈതാനം, ഭാരതിനഗറിലെ സുല്ത്താൻജി ഗുണ്ടാ മൈതാനം, തുടങ്ങിയ സ്ഥലങ്ങളിലാണ് ഘോഷയാത്ര നടക്കുക.
ഘോഷയാത്രയില് പങ്കെടുക്കുന്നവർ മൂർച്ചയുള്ള വസ്തുക്കളൊന്നും കൊണ്ടുപോകരുതതെന്നും,ഘോഷയാത്രയില് ഒരു കാരണവശാലും ഡിജെ ഉപയോഗിക്കരുതെന്നും പോലീസ് പറയുന്നു.നിശ്ചല ചിത്രങ്ങളില് പ്രകോപനപരമായ ഘടകങ്ങളൊന്നും ഉണ്ടാകരുത്, ഏതെങ്കിലും ആരാധനാലയങ്ങള്ക്ക് മുന്നില് അഥവാ ക്ഷേത്രങ്ങള് , ക്രിസ്ത്യൻ പള്ളികള് എന്നിവയ്ക്ക് മുന്നില് മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നും പോലീസ് നിർദേശത്തില് പറയുന്നു.
ഘോഷയാത്രയില് തീപിടിക്കുന്ന വസ്തുക്കള് സംഘാടകർ സൂക്ഷിക്കണം , ഉച്ചഭാഷിണികള് രാവിലെ 06-00 മുതല് രാത്രി 10-00 വരെ മാത്രമേ ഉപയോഗിക്കാവൂ., ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പ്രാദേശിക പോലീസിന്റെ അനുമതി വാങ്ങണമെന്നും പോലീസ് പറയുന്നു.
STORY HIGHLIGHTS:Do not shout slogans in front of temples during the Eid Milad procession; Police issued strict instructions