Entertainment

മിന്നല്‍ മുരളി യൂണിവേഴ്‌സില്‍’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്.

ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്‌സില്‍’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്.

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ‘ഡിറ്റക്ടീവ് ഉജ്വലന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മിന്നല്‍ മുരളി യൂണിവേഴ്‌സ് കോടതി വിലക്കിയതോടെ ധ്യാന്‍ ചിത്രം പ്രതിസന്ധിയിലായി. സെപ്റ്റംബര്‍ മൂന്നിനാണ് ‘ഡിക്ടറ്റീവ് ഉജ്വലന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയുടെ കഥ നടക്കുന്ന ‘കുറുക്കന്‍ മൂല’ എന്ന സ്ഥലത്തിന്റെ റെഫറന്‍സ് ഡിക്ടറ്റീവ് ഉജ്വലന്റെ ടൈറ്റില്‍ ടീസറിലും ഉണ്ടായിരുന്നു. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ഡിക്ടറ്റീവ് ഉജ്വലന്‍ സംവിധാനം ചെയ്യുന്നത്.

STORY HIGHLIGHTS:Court ban on making film in ‘Minnal Murali Universe’.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker