അമ്മ’ പിളര്പ്പിലേക്കെന്ന് സൂചന; പുതിയ യൂനിയനുണ്ടാക്കാന് ഫെഫ്കയെ സമീപിച്ച് താരങ്ങള്
‘അമ്മ’ പിളര്പ്പിലേക്കെന്ന് സൂചന; പുതിയ യൂനിയനുണ്ടാക്കാന് ഫെഫ്കയെ സമീപിച്ച് താരങ്ങള്
കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിളര്പ്പിലേക്കെന്ന് സൂചന. 20 അഭിനേതാക്കള് ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല് സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു. സംഘടന രുപീകരിച്ച് പേരുവിവരസഹിതം എത്തിയാല് പരിഗണിക്കാമെന്ന് ഫെഫ്ക നേതൃത്വം അറിയിച്ചു. ‘അമ്മ’ സംഘടനയുടെ സ്വത്വം നില നിര്ത്തിയാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രേഡ് യൂനിയന് രൂപീകരിക്കാന് ചിലര് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്ക്ക് ഇപ്പോഴുള്ള സംഘടനയെ നില നിര്ത്തിക്കൊണ്ട് തന്നെ മറ്റൊരു ട്രേഡ് യൂനിയന് ഉണ്ടാക്കുന്നതിനോടാണ് താല്പര്യമെന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു. 500 ലധികം അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്. ഹേമാ കമ്മിറ്റി റിപോര്ട്ടിലെ പരാമര്ശങ്ങളെ തുടര്ന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ച് പിരിച്ചുവിട്ടിരുന്നു.
ലൈംഗികാരോപണക്കേസില് കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് ‘അമ്മ’ നേതൃത്വം സ്വീകരിക്കുന്നെന്ന വിമര്ശനം ഉയരുന്നതിനിടെയാണ് രാജി. ഫെഫ്കയില് ഇപ്പോള് 21 യൂനിയനുകളുണ്ട്. പല ഘട്ടങ്ങളിലായാണ് അംഗങ്ങള് ഫെഫ്കയുമായി ചര്ച്ച നടത്തിയത്. ബൈലോയും പ്രവര്ത്തനരീതിയും ബോധ്യപ്പെട്ടാലേ അംഗീകാരം നല്കാന് കഴിയൂ എന്നും ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
STORY HIGHLIGHTS:’Amma’ hinted at split; The stars approached FEFCA to form a new union