Life Style

സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം വർധിക്കുന്നു.

സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നല്‍കുന്നതിനൊപ്പം നമ്മുടെ ആത്മവിശ്വസം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ചര്‍മത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായും തുടര്‍ച്ചയായും ചെയ്യുന്ന ചികിത്സകളാണ് സ്‌കിന്‍ കെയര്‍ തെറാപ്പി എന്ന് പറയുന്നത്. ശാരീരികമായി ലഭിക്കുന്ന ഗുണങ്ങള്‍ക്കുപരി സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം ഉണ്ടാക്കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ചര്‍മത്തില്‍ ദൃശ്യമാകുന്ന നല്ല മാറ്റങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പോസിറ്റീവാകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു പഠനത്തില്‍ സ്‌കിന്‍ കെയര്‍ തെറാപ്പി ആളുകളില്‍ 42 ശതമാനം മാനസിക സന്തോഷം നല്‍കുന്നതായി കണ്ടെത്തി. ചര്‍മത്തെ പരിപാലിക്കുമ്പോള്‍ ഫീന്‍-ഗുഡ് ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നു.

ഇത് സമ്മര്‍ദം ഒഴിവാക്കി, സന്തോഷം ഉണ്ടാക്കാന്‍ സഹായിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ അധികമായാല്‍ അമൃതവും വിഷം എന്ന ചൊല്ല് ഇവിടെയും പ്രയോഗിക്കാം. കാരണം അമിതമായുള്ള സ്‌കിന്‍ കെയര്‍ ബോധം പെര്‍ഫെക്ഷനിസത്തിലേക്ക് നയിക്കും. ഇത് ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിപ്പിക്കാം. കൂടാതെ പല ഉത്പ്പന്നങ്ങള്‍ മാറിമാറി ഉപയോഗിക്കുന്നതും അമിതമായി ഉപയോഗിക്കുന്നതും ചര്‍മം നന്നാക്കുന്നതിനെക്കാള്‍ കൂടുതല്‍ മോശമാക്കും. ഇത് മറ്റ് പല ആരോഗ്യാവസ്ഥയിലേക്കും നയിച്ചേക്കാം.

STORY HIGHLIGHTS:Skin care therapy increases mental happiness.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker