sharemarket

39 ഓഹരി ബ്രോക്കര്‍മാരുടെ രജിസ്ട്രേഷൻ റദ്ദാക്കി സെബി

ഡൽഹി:മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് 39 ഓഹരി ബ്രോക്കർമാരുടെയും ഏഴ് കമ്മോഡിറ്റി ബ്രോക്കർമാരുടെയും രജിസ്ട്രേഷൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റദ്ദാക്കി.

രജിസ്ട്രേഷൻ റദ്ദാക്കിയെങ്കിലും സെബിക്ക് നല്‍കാനുള്ള കുടിശ്ശിക ഫീസും പലിശയും അടക്കാൻ ഈ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ബെസെല്‍ സ്റ്റോക്ക് ബ്രോക്കർമാർ, റിഫ്ലക്ഷൻ ഇൻവെസ്റ്റ്‌മെന്റ്സ്, സമ്ബൂർണ പോർട്ട്‌ഫോളിയോ, വിനീത് സെക്യൂരിറ്റീസ്, ക്വാണ്ടം ഗ്ലോബല്‍ സെക്യൂരിറ്റീസ്, വെല്‍ ഇൻഡ്യ സെക്യൂരിറ്റീസ്, വ്രിസ് സെക്യൂരിറ്റീസ്, ക്രെഡൻഷ്യല്‍ സ്റ്റോക്ക് ബ്രോക്കേഴ്‌സ്, ആൻയ കമ്മോഡിറ്റീസ്, ആംബർ സൊലൂഷൻസ്, എം.എം. ഗോയങ്ക സ്റ്റോക്ക് ബ്രോക്കേഴ്സ്, ഡെസ്റ്റിനി സെക്യൂരിറ്റീസ്, അർകാഡിയ ബ്രോക്കേഴ്സ്, സി.എം. ഗോയങ്ക ബ്രോക്കേഴ്സ്, ഡെസ്റ്റിനി സെക്യൂരിറ്റീസ് തുടങ്ങിയവ രജിസ്ട്രേഷൻ റദ്ദാക്കിയ ബ്രോക്കർമാരില്‍ ഉള്‍പ്പെടുന്നു.

വെല്‍ത് മന്ത്ര, സമ്ബൂർണ കോംട്രേഡ്, ചൈതന്യ കമ്മോഡിറ്റീസ്, ബി.വി.കെ പള്‍സ്, ഇൻഫോനിക് ഇന്ത്യ, ഫിനാൻഷ്യല്‍ ലീഡർ കമ്യൂണിറ്റീസ്, വെല്‍ ഇന്ത്യ കമ്മോഡിറ്റീസ് എന്നിവയാണ് നടപടിക്കിരയായ കമ്മോഡിറ്റി ബ്രോക്കർമാർ.

22 ഡെപ്പോസിറ്ററി പങ്കാളികളുടെയും രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. നിക്ഷേപകരുടെയും ഓഹരി വിപണിയുടെയും ഇടയില്‍ നില്‍ക്കുന്ന ധനകാര്യ സ്ഥാപനമാണ് ഡെപ്പോസിറ്ററി പാർട്ടിസിപന്റ്സ്.

STORY HIGHLIGHTS:SEBI cancels registration of 39 stock brokers

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker