നേപ്പാളിലെ താനാഹുൻ ജില്ലയില് തീർഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി.
മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണ വിവരം സ്ഥിരീകരിച്ചത്. അപകടത്തില്പെട്ടവരുടെ കൃത്യമായ കണക്കുകള് വ്യക്തമല്ല. കൂടുതല് യാത്രക്കാരും മഹാരാഷ്ട്രയിലെ ജല്കാവ് ജില്ലയില് നിന്നുള്ളവരാണെന്നാണ് വിവരം. 4 മൃതദേഹങ്ങള് നാസിക്കിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
വെള്ളിയാഴ്ച നേപ്പാളിലെ തനാഹുൻ ജില്ലയിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹഡ്രൈവറും ഉള്പ്പെടെ ബസ്സില് 43 പേരാണുണ്ടായിരുന്നത്. ദേശീയപാതയില്നിന്ന് നിയന്ത്രണംവിട്ട ബസ്, 150 അടി താഴ്ചയിലുള്ള കുത്തിയൊഴുകുന്ന മർസ്യാങ്ദി നദിയിലേക്ക് വീഴുകയായിരുന്നു. ഗൊരഖ്പുരിലെ കേശർബനി ട്രാവല്സിന്റെ മൂന്നു ബസുകളിലായുള്ള യാത്രാസംഘത്തില് 104 പേരുണ്ടായിരുന്നു. അതിലൊരു ബസാണ് അപകടത്തില്പ്പെട്ടത്.
STORY HIGHLIGHTS:Nepal Bus Accident; The number of dead Indians is 41