KeralaNews

ദുരിത ബാധിതര്‍ക്ക് നല്‍കിയ സഹായ ധനത്തില്‍ നിന്ന് ഇഎംഐ പിടിച്ചു, കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം

വയനാട്ടിലെ ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം.

യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതില്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.

ദുരിത ബാധിതരുടെ പണം അക്കൊണ്ടില്‍ നിന്നും പിടിച്ച ബാങ്ക് മാനേജർ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ബാങ്കിനെതിരെ ക്യാമ്ബയിൻ നടത്തുo.പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്നും ഡിവൈഎഫ്‌ഐ ചോദിച്ചു. പ്രശ്നം പൂർണമായി പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ സകല ബ്രാഞ്ചിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

STORY HIGHLIGHTS:Protests against Kerala Grameen Bank, withholding of EMIs from relief funds given to the distressed

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker