54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു.
തിരുവനന്തപുരം:54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മന്ത്രി സജിചെറിയാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്.
ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീര് മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. പുരസ്കാരത്തിനായി പരിഗണിച്ചത് 2023ലെ ചിത്രങ്ങളാണ്.
സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളായിരുന്നു. ഇതില് നിന്ന് 38 സിനിമകള് ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
ബ്ലെസി – ബെന്യാമിൻ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം ആണ് ജനപ്രിയ ചിത്രം. ഒട്ടേറെ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച അഡാപ്റ്റേഷവനും ആടുജീവിതത്തിലൂടെ ബ്ലെസി സ്വ്നതമാക്കി. മികച്ച നടിയായി ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് താരങ്ങളാണ്. ഉർവ്വശിയും ബീന ആർ ചന്ദ്രനംു പുരസ്കാരം പങ്കിടും.
മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു.
ഇതിന് പുറമെ മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ പിറന്ന കാതൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിലൂടെ പുതുമുഖതാരം ഗോകുൽ കെ ആറിനും പുരസ്കാരം നേടാനായി.
മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവില് കണ്ണിലൂടെ മലയാള സിനിമ, കിഷോർ കുമാർ
മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ
പ്രത്യേക ജൂറി പരാമർശം അഭിനയം – കൃഷ്ണൻ (ജൈവം), കെആർ ഗോകുല് (ആടുജീവിതം), സുധി കോഴിക്കോട് (കാതല്)
പ്രത്യേക ജൂറി പരാമർശം ചിത്രം – ഗഗനചാരി
ജനപ്രിയ ചിത്രം – ആടുജീവിതം
മികച്ച നവാഗത സംവിധായകൻ – ഫാസില് റസാഖ് (തടവ്)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – സുമംഗല (കഥാപാത്രം – ഗൗരി ടീച്ചർ)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – MALE – റോഷൻ മാത്യു – ഉള്ളൊഴുക്ക്, വാലാട്ടി
വസ്ത്രാലങ്കാരം – ഫെമിനാ ജബ്ബാർ
മികച്ച മേക്കപ്പ് മാൻ – രജ്ഞിത്ത് അമ്ബാടി – ആടുജീവിതം
നൃത്ത സംവിധാനം – ജിഷ്ണു (സുലൈഖ മൻസില്)
മികച്ച പിന്നണി ഗായിക – ആൻ ആമി (പാച്ചുവും അത്ഭുത വിളക്കും)
മികച്ച പിന്നണി ഗായികൻ – വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)
എഡിറ്റർ – സംഗീത് പ്രതാപ് (ലിറ്റില് മിസ് റാവുത്തർ)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)
മികച്ച തിരക്കഥ അഡാപ്റ്റേഷൻ – ബ്ലെസ്സി (ആടുജീവിതം)
📌ഇക്കുറി മത്സരത്തിന് വന്നത് 160 ചിത്രങ്ങൾ
📌അന്തിമ പട്ടികയിലെത്തിയത് 38 സിനിമ
📌രചന വിഭാഗം അവാർഡുകൾ
മികച്ച രചന: മഴവിൽ കണ്ണിലൂടെ സിനിമ
📌പ്രത്യേക പരാമർശം: കെ ആർ ഗോകുൽ (ആടുജീവിതം)
📌പ്രത്യേക പരാമർശം: കൃഷ്ണന് (ജെെവം)
📌പ്രത്യേക പരാമർശം: സുധി കോഴിക്കോട് (കാതല് ദി കോർ)
📌മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല
📌മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാക്ക്
📌മികച്ച ഡബ്ബിങ് ആര്ട്ടിസ്റ്റ് : റോഷന് മാത്യു (ഉള്ളൊഴുക്ക്)
📌മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു
📌മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാർ (ഓ ബേബി)
📌മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
📌മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)
📌മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
📌മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)
📌മികച്ച പിന്നണി ഗായകൻ (ആൺ) : വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)
📌മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല് ദി കോർ)
📌മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ)
📌മികച്ച അവലംബിത തിരക്കഥ – ബ്ലെസി (ആടുജീവിതം)
📌മികച്ച തിരക്കഥാ കൃത്ത് : രോഹിത്ത് എം ജി കൃഷ്ണൻ (ഇരട്ട)
📌മികച്ച ചായാഗ്രാഹകൻ : സുനിൽ കെ എസ് (ആടുജീവിതം)
📌മികച്ച ബാലതാരം : തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)
📌മികച്ച നടൻ : പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)*
📌മികച്ച നടി ഉര്വശി : (ഉള്ളൊഴുക്ക് ) ബീന ആര് ചന്ദ്രന് (തടവ്)*
📌മികച്ച ചിത്രം ; കാതല് ദി കോർ (സംവിധാനം ജിയോ ബേബി)*
📌മികച്ച രണ്ടാമത്തെ ചിത്രം : ഇരട്ട (സംവിധാനം രോഹിത്)
📌മികച്ച സംവിധായകൻ : ബ്ലസ്സി (ആടുജീവിതം)*
📌മികച്ച സ്വഭാവ നടൻ : വിജയരാഘവൻ (പൂക്കാലം)
📌മികച്ച സ്വഭാവ നടി : ശ്രീഷ്മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
STORY HIGHLIGHTS:The 54th State Film Awards have been announced.