IndiaNews

രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം, ഡല്‍ഹി ഹൈകോടതിയെ സമീപിച്ച്‌ സുബ്രഹ്മണ്യൻ സ്വാമി

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം, ഡല്‍ഹി ഹൈകോടതിയെ സമീപിച്ച്‌ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.

ബ്രിട്ടനില്‍ ഒരു സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്ബനികാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി രേഖപ്പെടുത്തിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇത് കാണിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നല്‍കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

2003ല്‍ യു.കെയില്‍ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ സെക്രട്ടറിയും ഡയറക്ടർമാരില്‍ ഒരാളുമായി രാഹുലിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. അതില്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് രാഹുല്‍ ഗാന്ധി രേഖപെടുത്തിയിട്ടുള്ളത്. 2009ല്‍ കമ്ബനി പിരിച്ചുവിടാൻ നല്‍കിയ അപേക്ഷയിലും രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നത്.

ഇത് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഒമ്ബതിന്‍റെയും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്‍റെയും ലംഘനമാണെന്ന് സ്വാമി ആരോപിച്ചു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ 29ന് രാഹുലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതിനാല്‍ അഞ്ച് വർഷം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമിയുടെ പൊതുതാല്‍പര്യ ഹർജി.

STORY HIGHLIGHTS:Rahul Gandhi’s citizenship should be revoked, Subramanian Swamy approached the Delhi High Court

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker