ദുബൈ: യു.എ.ഇയിലെ റേഡിയോ അവതാരക ലാവണ്യ അന്തരിച്ചു. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലാവണ്യക്ക് 41 വയസായിരുന്നു.
15 വർഷത്തിലധികമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ലാവണ്യ റേഡിയോ കേരളം എന്ന ചാനലിലെ അവതാരകയായിരുന്നു.
Club FM, Red FM, U FM, খখ തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറി. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി.ആർ.കെ ഓൺ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ അറിയപ്പെടുന്ന ആർ.ജെയാക്കി മാറ്റിയത്.
കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമയാണ് (അജിത് പ്രസാദ്) ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. ആർ.ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോകേരളം 1476 എ.എം ടീം അംഗങ്ങൾ അഗാധമായ ദു:ഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.
STORY HIGHLIGHTS:UAE radio host Lavanya passed away