IndiaNews

ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും; 23 മരണം ഒട്ടേറെ പേരെ കാണാതായി.

ഡൽഹി:വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അതിവൃഷ്ടിയിലും മണ്ണിടിച്ചിലിലും 23 മരണം. ഒട്ടേറെ പേരെ കാണാതായി.

കെട്ടിടങ്ങള്‍ തകർന്നു. വൻകൃഷിനാശവുമുണ്ട്. വഴികള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഉത്തരാഖണ്ഡിലാണ് കൂടുതല്‍ നാശം. ഇവിടെ 12 പേർ മരിച്ചു. ഗൗരികുണ്ഡ്-കേദാർനാഥ് നടപ്പാത വെള്ളത്തില്‍ മുങ്ങിയതോടെ 450 തീർഥാടകർ വഴിയില്‍ കുടുങ്ങി. മന്ദാകിനി, അളകനന്ദ നദികള്‍ കരകവിഞ്ഞൊഴുകുന്നു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഹിമാചല്‍പ്രദേശില്‍ 5 പേർ മഴക്കെടുതിയില്‍ മരിച്ചു. ഇവിടെ അൻപതിലേറെ പേരെ കാണാതായിട്ടുണ്ട്. മണാലി- ചണ്ഡിഗഡ് ദേശീയപാത മണ്ണിടിച്ചിലില്‍ പലയിടത്തും തകർന്നു. കുളുവിലെ മലാന അണക്കെട്ടിനു വിള്ളലുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണത്തിലാണ്. കനത്ത മഴയില്‍ ഡല്‍ഹിയില്‍ സബ്സി മണ്ഡിയില്‍ ഒരു കെട്ടിടം തകർന്ന് 3 പേർ മരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. രാജസ്ഥാനിലും കനത്ത മഴ ജനജീവിതം തടസ്സപ്പെടുത്തി. ജയ്പുരില്‍ ഒരു വീടിന്റെ അടിനിലയില്‍ വെള്ളം കയറി 3 പേർ മുങ്ങിമരിച്ചു. ബിഹാറില്‍ ഇടിമിന്നലേറ്റ് 12 പേർ മരിച്ചു. ഗയ(5), ജഹനാബാദ്(3), നളന്ദ, റോത്താസ് (2 വീതം) ജില്ലകളിലാണ് ഇടിമിന്നല്‍ നാശം വിതച്ചത്.

STORY HIGHLIGHTS:Heavy rains and landslides in North India;  23 deaths and many people are missing.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker