NewsWorld

ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ കൊല്ലപ്പെട്ടു

ടെഹ്റാൻ | ഹമാസ് തലവനും ഫലസ്തീൻ
മുൻ പ്രസിഡന്റുറുമായ ഇസ്‌മാഈൽ ഹനിയ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ ഔദ്യോഗിക മാധ്യമം റിപോർട്ട് ചെയ്തു.

ഹനിയ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ ഒരു സുരക്ഷാ ഗാർഡും കൊലപ്പെട്ടിട്ടുണ്ട്.

ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസെഷ്കിയന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ ഇവിടെയെത്തിയതായിരുന്നു ഹനിയയെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) പ്രസ്താവനയിൽ അറിയിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ ഇവിടെയെത്തിയതായിരുന്നു ഹനിയയെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) പ്രസ്താവനയിൽ അറിയിച്ചു.

‘സഹോദരൻ, നേതാവ്, പ്രസ്ഥാനത്തിന്റെ തലവൻ ഇസ്മാഈൽ ഹനിയ സയണിസ്റ്റ് ആക്രമണത്തിൽ കൊലപ്പെട്ടിരിക്കുന്നു. പുതിയ ഇറാനിയൻ പ്രസിഡന്റ്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തതിനു ശേഷമാണ് അദ്ദേഹത്തെ ചതിച്ചു കൊലപ്പെടുത്തിയത്.’- ഹമാസ് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

എങ്ങനെയാണ് ഹനിയ വധിക്കപ്പെട്ടത് എന്നതിന്റെ വിശദാംശങ്ങൾ ഐ ആർ ജി സി പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് ഐ ആർ ജി സി വൃത്തങ്ങൾ പറയുന്നത്.

STORY HIGHLIGHTS:Ismail Haniyeh, head of Hamas, was killed

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker