Tech

യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കും; ഇന്‍സ്റ്റഗ്രാമില്‍ 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ



യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കും; ഇന്‍സ്റ്റഗ്രാമില്‍ 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ

ന്യൂഡല്‍ഹി | ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ. ഹണി ട്രാപ്പ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണിവയെന്നും യുഎസിലെ യുവാക്കളെ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടതായും മെറ്റ അറിയിച്ചു.

‘യാഹൂ ബോയ്‌സ്’ എന്ന പേരിലുള്ള സൈബര്‍ കുറ്റവാളികളുടെ ശൃംഖലയെ കേന്ദ്രീകരിച്ചായിരുന്നു നടപടി. നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2,500 എണ്ണം 20 വ്യക്തികളുടെ നിയന്ത്രണത്തിലുള്ള ശൃംഖലയുടെ ഭാഗമായിരുന്നു. സ്‌കാം ടിപ്പുകളും വ്യാജ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ച ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും പേജുകളും മെറ്റാ നീക്കം ചെയതിട്ടുണ്ട്.

രാജ്യത്ത് കുട്ടികളെ ലക്ഷ്യമിട്ട് അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നായി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ നിരവധി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മെറ്റ നടപടി.

നീക്കം ചെയ്ത അക്കൗണ്ടുകളില്‍ ഭൂരിഭാഗവും മുതിര്‍ന്നവരെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും, ചിലത് പ്രായപൂര്‍ത്തിയാകാത്തവരെയും ലക്ഷ്യമിട്ടിരുന്നതായി മെറ്റാ സ്ഥിരീകരിച്ചു. വിഷയം നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രനില്‍ (എന്‍സിഎംഇസി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

STORY HIGHLIGHTS:The youth will be caught in the honeytrap;  Meta moved 63,000 accounts on Instagram

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker