GulfIndiaNews

ഗൾഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റില്‍ അറിയിച്ചതാണിത്.
ഐ.ടി., എൻജിനിയറിങ്, ബാങ്കിങ്, ഫിൻടെക്, ആരോഗ്യം തുടങ്ങി ഏറെ വൈദഗ്ധ്യം വേണ്ട മേഖലകള്‍ മുതല്‍ ശുചീകരണം, വീട്ടുജോലി തുടങ്ങിയ മേഖകളില്‍വരെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ യു.എ.ഇ.യിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് – 35.5 ലക്ഷം. 26 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്.

11 ലക്ഷത്തിലേറെപ്പേരുമായി കുവൈത്താണ് മൂന്നാമത്. ഒമാൻ-7.79 ലക്ഷം, ഖത്തർ-7.45 ലക്ഷം, ബഹ്‌റൈൻ- 3.23 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം. ഗള്‍ഫിലെ അതിസമ്ബന്നരുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നില്‍.

ഈ വർഷം ജൂണ്‍ 30 വരെ 1.8 ലക്ഷം ഇന്ത്യക്കാർക്ക് എമിേഗ്രഷൻ ക്ലിയറൻസ് നല്‍കിയതായും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം 3.98 ലക്ഷം പേർക്കാണ് എമിേഗ്രഷൻ ക്ലിയറൻസ് നല്‍കിയത്.

10-ാം ക്ലാസിനുതാഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നഴ്സിങ് ഉള്‍പ്പെടെ ചില മേഖലകളില്‍ ജോലിക്കു പോകുന്നവർക്കുമാണ് എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമുള്ളത്.

STORY HIGHLIGHTS:The number of Indians living in the Gulf countries is over 90 lakhs

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker