Health

ചില കീടനാശിനികളുമായുള്ള സമ്പര്‍ക്കം കര്‍ഷകരില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം.

ചില കീടനാശിനികളുമായുള്ള സമ്പര്‍ക്കം കര്‍ഷകരില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന നാല് കീടനാശിനികള്‍ ഉള്‍പ്പെടെ 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിട്ടുള്ളതായി ഫ്രോണ്ടിയേഴ്‌സ് ഇന്‍ കാന്‍സര്‍ കണ്‍ട്രോള്‍ ആന്‍ഡ് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പുകവലി പോലെ തന്നെ മാരകമാണ് കീടനാശിനികളുമായുള്ള സമ്പര്‍ക്കമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കീടങ്ങളില്‍ നിന്നും കളകളില്‍ നിന്നും വിളകളെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന 2,4-ഡി, അസെഫേറ്റ്, മെറ്റോലാക്ലോര്‍, മെത്തോമൈല്‍ തുടങ്ങിയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന 69 കീടനാശിനികളുടെ പട്ടിക യുഎസ് ആസ്ഥാനമായി നടത്തിയ പഠനം പുറത്തുവിട്ടു.

നോണ്‍-ഹോഡ്കിന്‍സ് ലിംഫോമ, രക്താര്‍ബുദം, മൂത്രാശയ അര്‍ബുദം എന്നിവയ്ക്ക് ഇവ കാരണമാകാമെന്ന് പഠനത്തില്‍ പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങില്‍ നിന്ന് ശേഖരിച്ച 2015 മുതല്‍ 2019 വരെയുള്ള അര്‍ബുദ നിരക്ക് വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ കൃഷി ചെയ്യുന്ന വിളകള്‍ക്കനുസരിച്ച് അര്‍ബുദ സാധ്യത വ്യത്യസ്തമാണെന്നും പഠനത്തില്‍ പറയുന്നു.

STORY HIGHLIGHTS:Exposure to certain pesticides increases cancer risk in farmers, study finds

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker